
യുഎഇയിലെ സ്കൂളുകള്‍ക്ക് ആപാര്‍ ഐഡി ഒഴിവാക്കി സിബിഎസ്ഇ
അബുദാബി: വാഹനപകടത്തില്‍ കാല് നഷ്ടപ്പെട്ട മലയാളി യുവാവിന് കൃത്രിമക്കാല്‍ ഒരുക്കി ബുര്‍ജീല്‍. വിവിധ കാരണങ്ങളാല്‍ ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ച 10 കോടി രൂപയുടെ ഗ്ലോബല്‍ പ്രോസ്തെറ്റിക് പദ്ധതി ’10 ജേര്‍ണീസിന്റെ’ ആദ്യ മൂന്ന് ഗുണഭോക്താക്കളിലാണ് മലയാളിയും ഉള്‍പ്പെട്ടത്. കോട്ടയം ചിങ്ങവനം സ്വദേശിയായ ഷാരോണ്‍ ചെറിയാനാണ് അബുദാബിയിലെ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ കൃത്രിമിക്കാല് നല്‍കിയത്. ലോകപ്രശസ്ത ഓര്‍ത്തോപീഡിക് സര്ജന് പ്രൊഫ. ഡോ. മുന്‍ജെദ് അല്‍ മുദിരിസ് നേതൃത്വം നല്കിയ സൗജന്യ ഓസിയോഇന്റഗ്രേഷന് ശസ്ത്രക്രിയയിലൂടെയാണ് ഷാരോണ്‍ പുതു ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. അപകടങ്ങള്‍ക്ക് ശേഷം ചലനശേഷി നഷ്ടപ്പെട്ട മൂന്ന് യുവാക്കളാണ് പദ്ധതിയുടെ ആദ്യ ഗുണഭോക്താക്കള്‍. ഷാരോണിനോടൊപ്പം ഫലസ്തീനില്‍ നിന്നുള്ള അനസ് ജെബെയ്ഹി, അമേരിക്കയില്‍ നിന്നുള്ള ജോഷ്വ അര്‍നോള്‍ഡ് എന്നിവരും ശസ്ത്രക്രിയക്ക് വിധേയരായി.
മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ബിഎംസിയിലെ അല്‍ മുദിരിസ് ഓസിയോഇന്റഗ്രേഷന് ക്ലിനിക്കിന്റെ ഉദ്ഘാടനവേളയിലാണ് 2022 ലെ സിറിയന്‍ ഭൂകമ്പത്തെ അതിജീവിച്ച സഹോദരങ്ങളായ ഷാമിന്റെയും ഒമറിന്റെയും അതിജീവനത്തിനുള്ള ആദരസൂചകമായി 10 പേര്‍ക്ക് സൗജന്യ ഓസിയോഇന്റഗ്രേഷന് ശസ്ത്രക്രിയകള്‍ നല്‍കാനുള്ള പദ്ധതി ഡോ. ഷംഷീര്‍ പ്രഖ്യാപിച്ചത്. ഈ നൂതന രീതിയിലൂടെ പ്രോസ്തെറ്റിക് ലിംബ് അസ്ഥിയില്‍ സംയോജിപ്പിച്ച് രോഗിക്ക് മെച്ചപ്പെട്ട ചലനശേഷിയും ജീവിത നിലവാരവും നല്‍കുന്നതാണ് ചികിത്സ. ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും ലഭിച്ച പ്രൊഫൈലുകളില്‍ നിന്ന് തിരഞ്ഞെടുത്ത 10 പേര്‍ക്കാണ് ചികിത്സ നല്‍കുക. രോഗികളുടെ നിലവിലെ അവസ്ഥയും സാമ്പത്തിക സാഹചര്യങ്ങളും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. വരും മാസങ്ങളില്‍ ഏഴ് പേര്‍ക്ക് കൂടി പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഷാരോണിന്റെ ഇരുപത്തിയൊന്നാം വയസിലാണ് ബൈക്കപകടം നടന്നത്. 2013 ഡിസംബര്‍ സുഹൃത്തുമൊത്തുള്ള ബൈക്ക് യാത്രയിലുണ്ടായ അപകടത്തില്‍, സുഹൃത്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചപ്പോള്‍ പിന്‍സീറ്റില്‍ യാത്ര ചെയ്ത ഷാരോണിനെ ഇടുപ്പിനും കാലിനും ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവസാനം ഷാരോണിന്റെ വലതു കാല് മുറിച്ചു മാറ്റാന്‍ ഡോക്ടര്മാര്നിര്ബന്ധിതരായി. ചികിത്സയ്ക്കായി വീട് പോലും വില്‍ക്കേണ്ടി വന്നു. വര്‍ഷങ്ങളോളം ഊന്നുവടിയുടെ സഹായത്തോടെയാണ് നടന്നിരുന്നത്. തുടര്‍ ചികിത്സക്ക് വലിയ സാമ്പത്തിക ചെലവ് വരുമായിരുന്നു. പ്രതീക്ഷകള്‍ അസ്തമിച്ചിടത്ത് വഴിത്തിരിവായാണ് 10 ജേര്‍ണീസ് ഉദ്യമത്തിന്റെ ഭാഗമായി അറിയിപ്പ് ലഭിച്ചത്. ‘ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ച സൗജന്യ ഓസിയോഇന്റഗ്രേഷന് ശസ്ത്രക്രിയയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.