
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
അബുദാബി: കണ്ണൂര്‍ പുറത്തീല്‍ മഹല്ല് നിവാസികളുടെ യുഎഇ കൂട്ടായ്മ ‘യുഎഇ പുറത്തീല്കൂട്ടം’ അബുദാബിയില്‍ ‘പുറത്തീല്‍ പെരുമ സീസണ് 05’ കുടുംബ സംഗമം സംഘടിപ്പിച്ചു. അശ്റഫ് പുല്ലാഞ്ഞോട്ട് ഉദ്ഘാടനം ചെയ്തു. പുറത്തീല്‍ കൂട്ടം പ്രസിഡന്റ് ജലീല്‍ പാറമ്മല്‍ അധ്യക്ഷനായി. ഖാസിം ടികെ,ഫാറൂഖ് പിപി പ്രസംഗിച്ചു. ഫൈസല്‍ പള്ളിപ്പുറം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിദ്ദീഖ് തറാല് സ്വാഗതവും ഷംസു കുന്നത്ത് നന്ദിയും പറഞ്ഞു. 1970-80 കാലഘട്ടത്തിലെ മലബാര്‍ കല്യാണ പുതിയാപ്പിള വരവിന്റെ പുനരാവിഷ്കാരമായ സീനിയര്‍ പുരുഷന്മാരുടെ ഒപ്പന കാണികള്‍ക് കൗതുകമായി. ദഫ്മുട്ടും മുട്ടിപ്പാട്ടും വിദ്യാര്‍ഥികളുടെ കലാപരിപാടികളും വിവിധ ഗെയിമുകളും ആവേശമായി. മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കെഎം അബ്ദുല്‍ ഖാദര്‍,നൗഷാദ് തറാല്,ടിസി നാസര്‍,റഫീഖ്,സലാം, ഷഫീക്,ലംറു വിതരണം ചെയ്തു.