ലുലു ഗ്രൂപ്പ് ലോജിസ്റ്റിക്സ് മാനേജര്‍ ദുബൈയില്‍ നിര്യാതനായി

ഷാര്‍ജ: കനത്ത മഴയില്‍ വെള്ളം കയറി കേടുപാടുകള്‍ സംഭവിച്ച കാറുകള്‍ നന്നാക്കാനായി ഉടമകള്‍ നെട്ടോട്ടത്തില്‍. കാര്‍ ഗാരേജുകളില്‍ കാറുകളെക്കൊണ്ട് നിറഞ്ഞ അവസ്ഥയാണ്. 2024-ഏപ്രില്‍ മാസത്തിലെ മഴക്കെടുതിയിലാണ് കൂടുതല്‍ കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതും ഗാരേജുകള്‍ നിറഞ്ഞു കവിഞ്ഞതും. ഇത്തവണ ചെറിയ കേടുപാടുകളാണ് പലര്‍ക്കും സംവഭിച്ചിട്ടുള്ളത്. എന്നിരുന്നാലും നന്നാക്കാന്‍ സമയമെടുക്കുമെന്നാണ് ഗാരേജ് ഉടമകള്‍ പറയുന്നത്. മഴ മാറിയ ശേഷം പല കാറുകളും സ്റ്റാര്ട്ടാവാത്തതാണ് പ്രധാന പ്രശ്നം. എയര്‍ ഫില്‍റ്ററില്‍ വെള്ളം കയറിയതടക്കമുള്ള പ്രശ്നങ്ങളാണ് പലരും നേരിടുന്നത്. ഷാര്‍ജയിലും ദുബൈയുടെ ചില ഭാഗങ്ങളിലും സമീപകാല മഴയ്ക്ക് ശേഷം ചെറിയ വാഹന പ്രശ്നങ്ങള്‍ നേരിടുന്ന നിരവധി താമസക്കാരുണ്ട്. ഷാര്‍ജയിലും ദുബൈയിലുടനീളമുള്ള ചില ഗാരേജുകള്‍ നിലവില്‍ പൂര്‍ണ്ണമായി ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. മുമ്പുണ്ടായ വെള്ളപ്പൊക്കത്തില്‍ നിന്നും വ്യത്യസ്തമായി നിലവിലുള്ള കേസുകളില്‍ ഭൂരിഭാഗവും ചെറിയ പ്രശ്നങ്ങള്‍ ഉള്‍പ്പെടുന്നതാണെന്ന് മെക്കാനിക്കുകള്‍ പറയുന്നു. പ്രത്യേകിച്ച് വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളില്‍ പാര്‍ക്ക് ചെയ്തിരുന്നതോ ദീര്‍ഘനേരം മഴയില്‍ മുങ്ങിയതോ ആയ കാറുകള്‍. എയര്‍ ഫില്‍ട്ടറില്‍ വെള്ളം കയറുന്നു, സ്പാര്‍ക്ക് പ്ലഗുകളെ ബാധിക്കുന്ന ഈര്‍പ്പം, താത്കാലിക സ്റ്റാര്‍ട്ടിംഗ് പ്രശ്നങ്ങള്‍, ഈര്‍പ്പം മൂലമുണ്ടാകുന്ന ബാറ്ററി സംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് പ്രധാന പ്രശ്നങ്ങള്‍. വെള്ളം കയറിയിട്ടുണ്ടെങ്കില്‍ ഉടനെ സ്റ്റാര്‍ട്ട് ചെയ്താല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവും. കാര്‍ പൂര്‍ണ്ണമായും ഉണങ്ങാന്‍ അനുവദിക്കണമെന്നാണ് മെക്കാനിക്കുകള്‍ ഉപദേശിക്കുന്നത്. എഞ്ചിന്റെ ഏതെങ്കിലും ഭാഗത്ത് വെള്ളം കയറിയിട്ടുണ്ടെങ്കില്‍, അതിന് സമയം നല്‍കുക. വാഹനം നിര്‍ബന്ധിച്ച് സ്റ്റാര്‍ട്ട് ചെയ്യരുത്. കാര്‍ വെള്ളത്തില്‍ കയറിയിട്ടുണ്ടെങ്കില്‍ ബാറ്ററി ടെര്‍മിനല്‍ വിച്ഛേദിക്കുക എന്നതാണ് മറ്റൊരു മുന്‍കരുതല്‍. ഇത് ഷോര്‍ട്ട് സര്‍ക്യൂട്ടുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. കഴിഞ്ഞ വെള്ളപ്പൊക്കത്തിലുണ്ടായ അനുഭവത്തിന്റെ വെളിച്ചത്തില്‍ പലരും ഇക്കാര്യം പാലിക്കുന്നുണ്ടെന്നാണ് മെക്കാനിക്കുകള്‍ പറയുന്നത്.