
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
അബുദാബി: അശ്രദ്ധമായി ലൈന്‍ മാറ്റുന്നതിലൂടെ അപകടം സംഭവിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ച് അബുദാബി പൊലീസ്. ‘യുവര്‍ കമന്റ്’ എന്ന അബുദാബി പൊലീസ് സംരംഭത്തിന്റെ ഭാഗമായിാണ് അവബോധ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. അശ്രദ്ധമായി വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ പെട്ടെന്ന് ലൈന്‍ മാറ്റുന്നതും അത് അപകടങ്ങള്‍ക്ക് കാരണമാകുന്നതുമായ വീഡിയോഏവരെയും ഞെട്ടിപ്പിക്കുന്നതാണ്.
തിരക്കേറിയ ഹൈവേയുടെ വലതുവശത്തുള്ള ലൈനിലുള്ള ഒരു വാഹനത്തിന്റെ ഡ്രൈവര്‍ എക്സിറ്റ് ഒഴിവാക്കി അവസാന നിമിഷം വലത്തേക്ക് തിരിയുകയും നടപ്പാതയില്‍ വാഹനം ശക്തമായി ഇടിക്കുകയും ചെയ്യുന്നതാണ് ഒരു വീഡിയോയിലുള്ളത്. നാലുവരി റോഡിന്റെ ഇടതു ലൈനിലൂടെ അതിവേഗം സഞ്ചരിക്കുന്ന കാറിനെ ഡ്രൈവര്‍ എക്സിറ്റ് ഏതാണ്ട് മറികടന്നിട്ടും വലത്തേക്ക് തരിക്കുന്നതും വാഹനം നിയന്ത്രണം കിട്ടാതെ നീങ്ങുന്നതുമാണ് മറ്റൊരു വീഡിയോയിലുള്ളത്. കനത്ത ഗതാഗത തിരക്കിനിടയില്‍ ലൈന്‍ മാറ്റാന്‍ കഴിയാതെ ഡ്രൈവര്‍ വാഹനം വലത്തേക്ക് വീണ്ടും തിരിക്കുന്നു. ഇതിനാല്‍ നിരവധി വാഹനങ്ങള്‍ രക്ഷപ്പെടാന്‍ കാരണമായി.
പെട്ടെന്ന് മറ്റു വാഹനങ്ങളെ മറികടക്കുകയോ അനുചിതമായി ലൈന്‍ മാറുകയോ ചെയ്യരുതെന്ന് പൊലീസ് ഡ്രൈവര്‍മാരോട് അഭ്യര്‍ത്ഥിച്ചു. ലൈന്‍ മറികടക്കുന്നതിനോ മാറ്റുന്നതിനോ മുമ്പ് റോഡ് വ്യക്തമാണെന്ന് ഉറപ്പാക്കുകയും വാഹനം അപകടത്തിലാക്കുന്ന രീതിയില്‍ ലെയ്നുകള്‍ക്കിടയില്‍ അശ്രദ്ധമായി നീങ്ങാതിരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും പൊലീസ് വ്യക്തമാക്കി. മറ്റൊരു റോഡിലേക്ക് പോകുമ്പോള്‍ ഡ്രൈവര്‍മാര്‍ ശരിയായ ലൈനിലൂടെയാണ് മറികടക്കുന്നതെന്ന് ഉറപ്പാക്കണമെന്നും പൊലീസ് പറഞ്ഞു.