
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ദുബൈ: യുഎഇയിലെ ചെറുവത്തൂര്‍ നിവാസികള്‍ക്കായി കെഎംസിസി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന കായിക മാമാങ്കം 23ന് ഉച്ചക്ക് ഒരു മണി മുതല്‍ ദുബൈ ജാദ്ദാഫ് ക്രീക്ക് മെട്രോ സ്റ്റേഷനടുത്തുള്ള ജി ഫോഴ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. പഞ്ചായത്തിലെ മികച്ച ക്രിക്കറ്റ് കളിക്കാരെ ഉള്‍പ്പെടുത്തി നടത്തുന്ന ചെറുവത്തൂര്‍ പ്രീമിയര്‍ ലീഗ് (സിസിഎല്‍) ലോഗോ പ്രകാശനം യുഎഇ ക്രിക്കറ്റ് താരം ബാസില്‍ ഹമീദ് നിര്‍വഹിച്ചു. ചടങ്ങില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്മാന് മുനീര്‍ അല്‍ വഫാ ട്രാവ്സോണ് ട്രാവല്‍സ് മാനേജിങ് പാര്‍ട്ട്ണര്‍ ഇഎം അബ്ദുല്‍ ഹകീം,ആദില്‍ മുനീര്‍, നാജി മുനീര്‍, മണ്ഡലം,പഞ്ചായത്ത് കെഎംസിസി ഭാരവാഹികളായ വികെ അബ്ദുറഹീം,ഷിഹാദ് തുരുത്തി,ഗഫൂര്‍ കെസി,ഷബീര്‍ കൈതക്കാട് പങ്കെടുത്തു.