
ഇരട്ട വിജയത്തിന്റെ നിറവില്‍ ഹാനിയ
ദുബൈ: യുഎഇയില്‍ നിയമം ലംഘിച്ചതിനെത്തുടര്‍ന്ന് ധനകാര്യ സ്ഥാപനത്തിന് 35 ലക്ഷം ദിര്‍ഹം പിഴയിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്. കള്ളപ്പണ വിരുദ്ധ, തീവ്രവാദ ഫണ്ടിംഗ് തടയല്‍ നിയമം ലംഘിച്ചതിനാണ് നടപടി. കമ്പനിയുടെ പേര് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ നിയമലംഘനം വിലയിരുത്തിയ ശേഷമാണ് കമ്പനിക്ക് പിഴ ചുമത്തിയത്. അതേസമയം, എക്സ്ചേഞ്ച് ഹൗസുകളുടെയും, ധനകാര്യ സ്ഥാപനങ്ങളുടെയും നിയന്ത്രണങ്ങള്‍ സെന്‍ട്രല്‍ ബാങ്ക് കര്‍ശനമാക്കുകയും നിരീക്ഷണം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ നിയമങ്ങള്‍ അനുസരിക്കുന്നുണ്ടെന്നും നയങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം കള്ളപ്പണം വെളുപ്പില്‍ വിരുദ്ധ നിയമങ്ങള്‍ ലംഘിച്ചതിനും നിയമ വിരുദ്ധ സംഘടനകള്‍ക്ക് ധനസഹായം നല്‍കിയതിനും യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബാങ്കിന് സെന്‍ട്രല്‍ ബാങ്ക് 50 ലക്ഷം പിഴ ചുമത്തിയിരുന്നു.