
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ദുബൈ: തൃശൂരില്‍ പണിപൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിഎച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങളെ യുഎഇയില്‍ ഭംഗിയായി ഏകോപിപ്പിച്ചതിന് സിഎച്ച് സെന്റര്‍ ഏര്‍പ്പെടുത്തിയ സിഎച്ച് മുഹമ്മദ്കോയ മെമ്മോറിയല്‍ പുരസ്കാരം ദുബൈ കെഎംസിസി തൃശൂര്‍ ജില്ലാ പ്രസിഡന്റും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ജമാല്‍ മനയത്തിന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ദുബൈ ഫോക്ലോര് സൊസൈറ്റിയില്‍ നടന്ന ചടങ്ങില്‍ സമ്മാനിച്ചു. തൃശൂര്‍ സിഎച്ച് സെന്റര്‍ പാവപ്പെട്ട മനുഷ്യരുടെ ആശാകേന്ദ്രമായി മാറുമെന്ന് തങ്ങള്‍ പറഞ്ഞു. ചടങ്ങില്‍ സിഎച്ച് സെന്റര്‍ പ്രസിഡന്റ് സിഎ മുഹമ്മദ് റഷീദ് അധ്യക്ഷനായി. ഡോ.എംകെ മുനീര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിഎച്ച് റഷീദ്,ദുബൈ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ.അന്‍വര്‍ അമീന്,യുഎഇ കെഎംസിസി നാഷണല്‍ പ്രസിഡന്റ് ഡോ.പുത്തൂര്‍ റഹ്മാന്,ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ,ജമാല്‍ മനയത്ത്,മുസ്്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെഎ ഹാറൂണ്‍ റഷീദ്,ജില്ലാ സെക്രട്ടറിമാരായ പികെ ഷാഹുല്‍ ഹമീദ്,ഉസ്മാന് കല്ലാട്ടയില്‍ പ്രസംഗിച്ചു. സിഎച്ച് സെന്റര്‍ തൃശൂര്‍ ജില്ലാ സിക്രട്ടറി പിഎം അമീര്‍ സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ അബ്ദുല്‍ ഖാദര്‍ ചക്കനാത്ത് നന്ദിയും പറഞ്ഞു.