
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
അബുദാബി: വെള്ളപ്പൊക്ക ദുരന്തത്തില്‍ വീര്‍പ്പുമുട്ടുന്ന മധ്യ ആഫ്രിക്കന്‍ രാജ്യമായ ചാഡിലെ ഭക്ഷ്യക്ഷാമത്തിന് പരിഹാരമായി യുഎഇയുടെ സഹായ ഹസ്തം. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശ പ്രകാരം ആഗോള മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ 20 ദിവസം തുടര്‍ച്ചയായി യുഎഇ ചാഡിലേക്ക് ഭക്ഷ്യവസ്തുക്കള്‍ കൊടുത്തയച്ചു. 2024 ഡിസംബര്‍ 25ന് ആരംഭിച്ച ഭക്ഷ്യസഹായം ജനുവരി 15 വരെ നീണ്ടുനിന്നു. ചാഡിലെ ആഘാതമനുഭവിക്കുന്ന കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനും ഗുരുതരമായ പ്രളയ ബാധിത പ്രദേശങ്ങളില്‍ ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കുന്നതിനും വെള്ളപ്പൊക്കത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനുമാണ് യുഎഇ ഭക്ഷ്യസഹായം എത്തിച്ചത്.
യുഎഇയുടെ പരസ്പര സഹായ പ്രവര്‍ത്തനങ്ങളുടെ ഫലമായി 1,000 ടണ്‍ സഹായ വസ്തുക്കളാണ് ചാഡില്‍ വിതരണം ചെയ്തത്. ഇതില്‍ 30,000 ഭക്ഷണ പൊതികള്‍ക്കു പുറമെ 20,000ത്തിലധികം പുതപ്പുകളും മറ്റു ആവശ്യ വസ്തുക്കളും ഉള്‍പ്പെടുന്നു. ദുരിതക്കയത്തില്‍ കഴിയുന്ന ചാഡിലെ ഒന്നര ലക്ഷത്തോളം ആളുകള്‍ക്ക് ഇത് ആശ്വാസം പകര്‍ന്നിട്ടുണ്ട്. പ്രത്യേകിച്ച് ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് യുഎഇയുടെ ചാരിറ്റി പ്രവര്‍ത്തനം കൊണ്ട് സാധ്യമായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ഊഷ്മളത പ്രകടമാക്കുന്നതായിരുന്നു യുഎഇയുടെ സഹായ ഹസ്തം. മാത്രമല്ല,ലോകമെമ്പാടുമുള്ള പാവപ്പെട്ട സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള യുഎഇയുടെ അചഞ്ചലമായ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ചാഡിലെ സഹായ പ്രവര്‍ത്തനങ്ങളെന്ന് യുഎഇ അംബാസഡര്‍ റാഷിദ് അല്‍ ഷംസി പറഞ്ഞു.
ദുരിതബാധിതര്‍ക്കുള്ള സഹായ വിതരണം ഉറപ്പാക്കാന്‍ പ്രാദേശിക സന്നദ്ധ സംരംഭങ്ങളുമായി സഹകരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് തുടങ്ങിവച്ച പീഡിത രാജ്യങ്ങളോടുള്ള യുഎഇയുടെ അചഞ്ചലമായ മാനുഷിക സമീപനത്തിന്റെയും ആഗോള തലത്തിലുള്ള മാനുഷികവും വികസനപരവുമായ പരിശ്രമങ്ങങ്ങളുടെയും സമര്‍പ്പണത്തിന്റെയും തുടര്‍ച്ചയാണിത്. രാജ്യത്തിന്റെ ധൈഷണിക നേതൃത്വത്തിന്റെ നിര്‍ദേശങ്ങളും പ്രതിബദ്ധതയുമാണ് ഈ ഉദ്യമത്തിന്റെ നിദാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിസന്ധികളിലും ദുരന്തങ്ങളിലും രാജ്യങ്ങള്‍ക്കും വ്യക്തികള്‍ക്കും അടിയന്തിര സഹായമെത്തിക്കുക എന്നത് യുഎഇയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ഈ ശ്രമങ്ങള്‍ മാനുഷിക ഐക്യദാര്‍ഢ്യത്തിന്റെയും മൂല്യങ്ങള്‍ ഏകീകരിക്കുന്നതിന്റെയും സുസ്ഥിര വികസനത്തിന്റെയും ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതാണ്. ഇത് ലോകമെമ്പാടും സ്വാധീനമുള്ള കമ്മ്യൂണിറ്റികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നുവെന്നും റാഷിദ് അല്‍ ഷംസി കൂട്ടിച്ചേര്‍ത്തു. ചാഡിലെ പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ച് എന്ജമേനയിലെ യുഎഇ എംബസി ഓഫീസ് ഫോര്‍ ദി കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് വഴിയാണ് ഭക്ഷ്യ സഹായ പദ്ധതി നടപ്പിലാക്കിയത്.