
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ദുബൈ: യുഎഇയില്‍ ആദ്യമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് എഐ ഓപ്പണ്‍ മത്സരം വരുന്നു. എമിറേറ്റ്സ് സേഫര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി (ഇസേഫ്)യുടെ നേതൃത്വത്തില്‍ ദുബൈ സര്‍വകലാശാലയില്‍ ഏപ്രില്‍ 29നാണ് മത്സരം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റോബോട്ടിക്സ് ഓപ്പണ്‍ മത്സരമായ ‘സ്റ്റോഗോകോംപി’ല്‍ 9 മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. സയന്‍സ്,ടെക്നോളജി, എഞ്ചിനീയറിങ്,ആര്‍ട്സ് ആന്റ് മാത്സ്(സ്റ്റീം) കഴിവുകള്‍ വികസിപ്പിക്കുകയും എഐയിലും റോബോട്ടിക്സിലുമുള്ള അറിവ് പരിപോഷിപ്പിക്കുകയുമാണ് മത്സര ലക്ഷ്യം.