
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ദുബൈ: ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്ന അഭിമാനകരമായ അക്കാദമിക് സ്ഥാപനമായി നാവിക കോളജ് നിലകൊള്ളുന്നുവെന്ന് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. റാഷിദ് ബിന്‍ സയീദ് അല്‍ മക്തൂം നാവിക കോളജിന്റെ 25ാമത് ബിരുദദാന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു. ചടങ്ങില്‍ ഉന്നത വിജയം നേടിയ ബിരുദധാരികളെ ആദരിക്കുകയും അവരുടെ മികവിനും സമര്‍പ്പണത്തിനും അഭിനന്ദിക്കുകയും ചെയ്തു. അവരുടെ ശ്രദ്ധേയമായ നേട്ടങ്ങളിലും അവരുടെ നൂതന കഴിവുകളിലും അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. യുഎഇ സായുധ സേനയിലെ അംഗങ്ങളായി അടുത്ത ഘട്ട സേവനത്തിലേക്ക് കടക്കുമ്പോള്‍ ബിരുദധാരികളായ ഉദ്യോഗസ്ഥര്‍ക്ക് വിജയം ആശംസിച്ചുകൊണ്ട്, അവരോടൊപ്പം ഫോട്ടോകളും എടുത്തു. യുഎഇ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇസ്സ സൈഫ് ബിന്‍ അബ്ലാന്‍ അല്‍ മസ്രൂയി, പ്രതിരോധ മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറി ഇബ്രാഹിം നാസര്‍ അല്‍ അലവി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. ദേശീയഗാനം ആലപിച്ചായിരുന്നു പരിപാടിയുടെ തുടക്കം. തുടര്‍ന്ന് സൈനിക പരേഡ് നടന്നു. ബിരുദം നേടിയ കേഡറ്റുകള്‍ അവരുടെ ശാരീരികക്ഷമത,അച്ചടക്കം,നൂതന സൈനിക പരിശീലനം എന്നിവ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് കാഡറ്റുകള്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനോടുള്ള വിശ്വസ്തത പ്രതിജ്ഞയെടുത്തു.
നാവിക കോളജിന്റെ കമാന്‍ഡറായ ബ്രിഗേഡിയര്‍ ജനറല്‍ സയീദ് സലേം അല്‍ കൈദി നന്ദി പ്രസംഗം നടത്തി. പ്രതിരോധ മന്ത്രാലയത്തിനും റാഷിദ് ബിന്‍ സയീദ് അല്‍ മക്തൂം നാവിക കോളേജിനും തുടര്‍ച്ചയായ പിന്തുണയ്ക്ക് നേതൃത്വത്തിന് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ കൈദി നന്ദി അറിയിച്ചു.