
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
പാലക്കാട്: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിനെതിരെ പീഡന പരാതി. പാലക്കാട് സ്വദേശിയായ യുവതിയാണ് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് പരാതി നല്‍കിയത്. പീഡനത്തിന് ഇരയായെന്ന് കാണിച്ച് നേരത്തെ ബിജെപി നേതാക്കളോടും ആര്‍എസ്എസ് കാര്യാലയത്തിലും പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ലെന്ന് യുവതി പറയുന്നു. ഇപ്പോള്‍ രാജീവ് ചന്ദ്രശേഖര്‍ ബംഗളൂരുവിലാണെന്നും അദ്ദേഹം മടങ്ങിയെത്തിയ ശേഷം നടപടി സ്വീകരിക്കുമെന്ന് രാജീവ് ചന്ദ്രശേഖരന്റെ ഓഫീസില്‍ നിന്നും യുവതിക്ക് മറുപടിയും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത് തനിക്കെതിരെ കുറച്ചുനാള്‍ മുമ്പ് സ്വത്ത് തര്‍ക്കത്തിന്റെ ഭാഗമായി വന്ന പരാതിയാണെന്ന് സി. കൃഷ്ണകുമാര്‍ പറയുന്നു. ബി.ജെ.പി നേതാവിനെതിരായ പീഡന പരാതി ഉടനെ പുറത്തുവരുമെന്ന് കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞിരുന്നു. കാലങ്ങളായി പാലക്കാട് ബിജെപിയെ നിയന്ത്രിക്കുന്നത് കൃഷ്ണകുമാറാണ്. ആദ്യകാലങ്ങളില്‍ ആര്‍എസ്എസിന്റെ ശക്തികേന്ദ്രമായ മൂത്താന്തറയിലെ മൂത്താന് സമുദായത്തെ അവഗണിച്ചാണ് കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ബിജെപിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ നിരവധി പരാതികള്‍ ഉയര്‍ന്നെങ്കിലും എല്ലാ തെരഞ്ഞെടുപ്പുകളിലും കൃഷ്ണകുമാര്‍ മത്സരിച്ചിരുന്നു. കൃഷ്ണകുമാറിനെതിരെ വലിയൊരു വിഭാഗം ബിജെപി നേതാക്കള്‍ ഇപ്പോഴും പാലക്കാട് രംഗത്തുണ്ട്. വി. മുരളീധരന്റേയും കെ. സുരേന്ദ്രന്റേയും ഗ്രൂപ്പില്‍ പെട്ടയാളാണ് കൃഷ്ണകുമാര്‍. ശോഭാ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കാതിരിക്കാന്‍ ചരട് വലിച്ചതും ഈ വിഭാഗമാണ്. കൃഷ്ണകുമാറിന്റെ ഭാര്യയും പാലക്കാട്ടെ ബി.ജെ.പി നേതാവാണ്. പാലക്കാട് നഗരസഭാ കൗണ്‍സിലറുമാണ്.