
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
അബുദാബി : വൈവാഹിക ജീവിതത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും ദമ്പതികള്‍ തമ്മിലുള്ള പിണക്കങ്ങള്‍ അകറ്റാനുമായി അബുദാബിയില്‍ പുതിയ കൗണ്‍സിലിംഗ് സേവനം. അബുദാബിയിലെ ഫാമിലി ഡെവലപ്മെന്റ് ഫൗണ്ടേഷനാണ് വൈവാഹിക രംഗത്തെ നിശബ്ദത ഒഴിവാക്കാനും പരിഹരിക്കാനുമായി സംവിധാനം ഒരുക്കിയിരിക്കുന്നത്. ആശയവിനിമയം മെച്ചപ്പെടുത്താനും പരസ്പരം നന്നായി മനസ്സിലാക്കാനും വൈരുദ്ധ്യങ്ങള്‍ പരിഹരിക്കാനും ബുദ്ധിമുട്ടുന്ന ദമ്പതികളെ സഹായിക്കുകയാണ് ‘സോഷ്യല്‍ കൗണ്‍സിലിംഗ് സര്‍വീസ്’ ലക്ഷ്യമിടുന്നത്. ബന്ധങ്ങള്‍, രക്ഷാകര്‍തൃത്വം, പെരുമാറ്റം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടുന്ന കുടുംബങ്ങളെ ഇത് പിന്തുണയ്ക്കും. ഉയര്‍ന്ന യോഗ്യതയുള്ള സ്പെഷ്യലിസ്റ്റുകളുടെ ഒരു ടീം ഇവര്‍ക്കുള്ള സേവനം നല്‍കും. ബുദ്ധിമുട്ടുകള്‍ തരണം ചെയ്യാനും മൊത്തത്തിലുള്ള സ്ഥിരത വര്‍ദ്ധിപ്പിക്കാനും കുടുംബങ്ങളെ സഹായിക്കും. എഫ്ഡിഎഫിന്റെ സര്‍വേ പ്രകാരം ദമ്പതികള്‍ ആശയവിനിമയത്തിന്റെ അഭാവം നേരിടുന്ന ഒരു സാധാരണ പ്രശ്നമാണ് ദാമ്പത്യ നിശബ്ദത. ഇത് അവരുടെ ബന്ധത്തെയും കുടുംബ സ്ഥിരതയെയും പ്രതികൂലമായി ബാധിക്കുന്നു. ഈ പ്രശ്നം പലപ്പോഴും തെറ്റിദ്ധാരണകള്‍, ദേഷ്യം, വിശ്വാസ പ്രശ്നങ്ങള്‍, സമ്മര്‍ദ്ദം അല്ലെങ്കില്‍ വിഷാദം തുടങ്ങിയ ഘടകങ്ങളില്‍ നിന്നാണ് ഉണ്ടാകുന്നത്. അത് ഇണകള്‍ തമ്മിലുള്ള വൈകാരിക അകലത്തിലേക്ക് നയിക്കുകയും മുഴുവന്‍ കുടുംബത്തിന്റെയും, പ്രത്യേകിച്ച് കുട്ടികളുടെ ക്ഷേമത്തിന് ഹാനികരമാകുകയും ചെയ്യുന്നുണ്ട്. പ്രശ്നത്തിന്റെ മൂലകാരണങ്ങള്‍ തിരിച്ചറിയാനും തുറന്ന ആശയവിനിമയം പ്രോത്സാഹിപ്പിക്കാനും സജീവമായ സംസാരവും കേള്‍വിയും പരിശീലിക്കാനും ബന്ധങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് പ്രത്യേക ദിനചര്യകള്‍ സ്ഥാപിക്കാനും ഫൗണ്ടേഷന് ശുപാര്‍ശ ചെയ്യുന്നു. വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിനും ആവശ്യമുള്ളപ്പോള്‍ പ്രൊഫഷണല്‍ പിന്തുണ തേടുന്നതിനും പോസിറ്റീവ്, ക്രിയാത്മകമായ ഭാഷ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും ഇത് ഊന്നിപ്പറയുന്നു.