
ഹൈദരാബാദ് ദമ്പതികളുടെ വേര്‍പാട് അറിയാതെ മക്കള്‍ അബുദാബിയില്‍
പത്തനംതിട്ട: ഇടതുസര്‍ക്കാരിന്റെ നവകേരള സദസ്സ് പരിപാടി വന്‍ ധൂര്‍ത്തെന്ന് വിലയിരുത്തി സിപിഐ. പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പാര്‍ട്ടിലാണ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്. ആഭ്യന്തര വകുപ്പിനെതിരെയും വിമര്‍ശനമുണ്ട്. സംസ്ഥാനത്ത് കൊടും കുറ്റവാളികള്‍ക്ക് സംരക്ഷണം കിട്ടുന്നതായും കൊടി സുനിയെ പോലെയുള്ളവര്‍ക്ക് ജയില്‍ വിശ്രമകേന്ദ്രം പോലെയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കാപ്പ, പോക്സോ പ്രതികള്‍ക്ക് രാഷ്ട്രീയ സ്വീകരണം നല്കുന്നു. പൊലീസുകാര്‍ അമിതാധികാരം ഉപയോഗിക്കുന്നു. എഡിജിപി എം.ആര് അജിത് കുമാറിനെ പോലെയുള്ളവര്‍ മന്ത്രിമാരെ പോലും അംഗീകരിക്കുന്നില്ല. പിഎസ്സിയെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെയും നോക്കുകുത്തിയാക്കി വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ കുടുംബശ്രീ അംഗങ്ങളെ തിരുകി കയറ്റുകയാണെന്ന് ഗുരുതരമായ ആക്ഷേപവും റിപ്പോര്‍ട്ടിലുണ്ട്. സിപിഐ മന്ത്രി രാജനെതിരെയും വിമര്‍ശനമുണ്ട്. തൃശൂരില്‍ പാര്‍ട്ടിയുടെ തോല്‍വിക്കും പൂരം കലക്കല്‍ വിഷയത്തിലും മന്ത്രി ജാഗ്രത പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്തെ മികച്ച വകുപ്പുകളിലൊന്നായ ആരോഗ്യ വകുപ്പനെ മന്ത്രി വീണാജോര്‍ജ് തകര്‍ത്തതായും സിപിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.