
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ഡെനൂബ് സ്പോര്‍ട്സ് വേള്‍ഡ് ഗ്രൗണ്ടില്‍ കെസിപിഎല്‍ സംഘടിപ്പിച്ച മിന്റ് ജുവല്‍സും ചാച്ചൂസും അവതരിപ്പിച്ച കറാമ സെന്റര്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് 2025 സീസണ് മൂന്ന് കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്തു. ബിഷര്‍ മിന്റ് അധ്യക്ഷനായി. സക്കരിയ എസ്ബികെ സ്വാഗതവും റിയാസ് പെരിയ നന്ദിയും പറഞ്ഞു. ഹനിഫ് ടിആര്‍,ഡോ.ഇസ്മായീല്‍,സിറാജ് മിന്റ് ജുവല്‍സ്,ഷാസ് ചാചൂസ്,കിരണ്‍ മിലാ ഗോള്‍ഡ്,ഷഫീഖ് സിയ ഗോള്‍ഡ്,ഷരീഫ് എക്സ്ടല്,നൗഷാദ് കറിച്ചട്ടി,സിജോ പ്രോമിസ് ഗോള്‍ഡ്,ഷാമില്‍ താസി ഗോള്‍ഡ്,യൂസുഫ് പത്താന്, നൗഫല്‍ ജീം, നിസാം ടൈം സ്ട്രീറ്റ്,ലത്തീഫ്,സാജു ഫോര്‍ സീറോ,ജാഫര്‍ ലണ്ടന്‍ ഐ,റഊഫ് കൊടിയമ്മ,നൗഫല്‍, ശഫീക്ക്,അന്‍വര്‍,ഷാക്കിര്‍ സാക്ക് പ്രസംഗിച്ചു.. എട്ട് ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റിലെ ആവേശകരമായ ഫൈനലില്‍ മിന്റ് സ്ട്രൈക്കേഴ്സിനെ പരാജയപ്പെടുത്തി ഉസി ഗാങ്സ്റ്റേഴ്സ് ചാമ്പ്യന്മാരായി. ഫൈനലിലെ മികച്ച കളിക്കാരനായി ഹരീഷിനെയും ടൂര്‍ണമെന്റിലെ മികച്ച താരമായി സിയ മഹക്കിനെയും തിരഞ്ഞെടുത്തു.