
ഗ്രഹണ നമസ്കാരത്തിന് ആഹ്വാനം ചെയ്ത് യുഎഇ ഔഖാഫ്
ദുബൈ: യുഎഇ സ്റ്റേഡിയങ്ങള്‍ ക്രിക്കറ്റ് ആരാധകരുടെ ആരവങ്ങള്‍ക്കായി കാതോര്‍ക്കുന്നു. ചെറിയ ഇടവേളക്ക് ശേഷം യുഎഇയുടെ ക്രിക്കറ്റ് പിച്ചുകള്‍ ചലിക്കാന്‍ തുടങ്ങുകയാണ്. യുഎഇ ആതിഥേയത്വം വഹിക്കുന്ന ഏഷ്യന്‍ കപ്പ് ടി20 മത്സരങ്ങള്‍ ദുബൈയിലും അബുദാബിയിലുമായി നടക്കും. ഇന്ത്യന്‍ ടീം ദുബൈയില്‍ പരിശീലനം തുടങ്ങി. ഈ മാസം 9 മുതല്‍ 28 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ 11 മത്സരങ്ങള്‍ നടക്കും. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം അവരുടെ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. സൂര്യകുമാര്‍ യാദവ്, ഹെഡ് കോച്ച് ഗൗതം ഗംഭീര്‍, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്, തിലക് വര്‍മ, റിങ്കു സിങ്, ബൗളിങ് കോച്ച് മോണ്‍ മോര്‍ക്കല്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവരടങ്ങുന്ന സംഘമാണ് പരിശീലനത്തിനായി എത്തിയത്. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഒരു പ്രധാന ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഈ മാസം 10ന് യുഎഇക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 14ന് പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് അങ്കം ദുബൈ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. 19ന് അബുദാബിയില്‍ ഒമാനുമായിട്ടാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം. ഇന്ത്യ ഗ്രൂപ്പ് എയില്‍ മുന്നിലെത്തിയാല്‍ എല്ലാ സൂപ്പര്‍ 4 മത്സരങ്ങളും ദുബൈയിലായിരിക്കും. 28ന് ദുബൈയിലാണ് ഫൈനല്‍. ഗ്രൂപ്പ് എ യില്‍ ഇന്ത്യ, ഒമാന്‍, പാക്കിസ്ഥാന്, യുഎഇ ടീമുകളും ഗ്രൂപ്പ് ബി യില്‍ അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, ഹോങ്കോങ്, ശ്രീലങ്ക ടീമുകളുമാണ് മാറ്റുരക്കുക. ഗ്രൂപ്പ് എ യില്‍ ഏവരും കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന് മത്സരം സെപ്റ്റമ്പര്‍ 14 നു ദുബൈയില്‍ നടക്കും.
മത്സരങ്ങളുടെ ടിക്കറ്റ് വില്പന നേരത്തെ തുടങ്ങിയിരുന്നു. അബുദാബിയിലെ മത്സരങ്ങള്‍ക്ക് 40 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ദുബൈയിലെ മത്സരങ്ങള്‍ക്ക് 50 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്. ഏറ്റവും കൂടുതല്‍ ആളുകള്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന് മത്സരത്തിനുള്ള ടിക്കറ്റുകള്‍ ഒരു പ്രത്യേക പാക്കേജായാണ് ലഭിക്കുക. മറ്റ് മത്സരങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള ഏഴ് മത്സരങ്ങള്‍ക്കായുള്ള ഈ ടിക്കറ്റ് പാക്കേജിന് 1,400 ദിര്‍ഹമാണ് വില. ഈ പാക്കേജില്‍ ഉള്‍പ്പെടാത്ത മറ്റ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ ഒറ്റയ്ക്ക് വാങ്ങാനും സാധിക്കും. ടിക്കറ്റുകള്‍ വ്യാജമായ ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്ന് വാങ്ങി വഞ്ചിക്കപ്പെടാതിരിക്കാന്‍ ഔദ്യോഗിക വെബ്സൈറ്റുകള്‍ മാത്രം ആശ്രയിക്കാന്‍ എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് കാണികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൂര്യ കുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ മലയാളികളുടെ പ്രിയ താരം സഞ്ജു സാംസംഗ് വിക്കറ്റ് കീപ്പറായി എത്തുന്നു എന്നത് ശ്രദ്ധേയമാണ്. ശുക് മാന്ഗില് (വൈസ്ക്യാപ്ടന്‍), ജിതേഷ് ശര്‍മ്മ, റിങ്കു സിങ്, അഭിഷേക് ശര്‍മ്മ, ശിവം ദുബെ, ഹര്‍ദിക് പാണ്ട്യ, അക്സര്‍ പട്ടേല്‍, തിലക് വര്‍മ്മ, അര്‍ഷദീപ് സിങ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരടങ്ങുന്ന ശക്തമായ ടീമിനെ തന്നെയാണ് ഇന്ത്യ കളത്തിലിറക്കുന്നത്. യുഎഇയുടെ 17 അംഗ ടീമിനെ മുഹമ്മദ് വസീമാണ് നയിക്കുക. ടൂര്‍ണ്ണമെന്റിലെ ഉദ്ഘാടന മത്സരം അഫ്ഗാനിസ്ഥാനും ഹോങ് കോങ്ങും തമ്മില്‍ സെപ്തംബര്‍ 9 ന് അബുദാബിയില്‍ വെച്ച് നടക്കും. ഓരോ ഗ്രൂപ്പിലെയും മികച്ച രണ്ട് ടീമുകള്‍ സെപ്തംബര്‍ 21 ഞായറാഴ്ച മുതല്‍ ആരംഭിക്കുന്ന സൂപ്പര്‍ ഫോര്‍ ഘട്ടത്തിലേക്ക് മുന്നേറും. ഇന്ത്യന്‍ ടീം തന്നെയായിരിക്കും ടൂര്‍ണമെന്റിലെ താരങ്ങള്‍.