
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
റാസല്‍ഖൈമ: വ്യാജ വിദേശ കറന്‍സി കൈവശം വച്ചതിന് മൂന്ന് അറബ് പൗരന്മാരെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത പണത്തിന്റെ മൂല്യം 7.5 മില്യണ്‍ ഡോളറാണ്. റാസല്‍ഖൈമയിലെ ഒരു ബിസിനസുകാരന് രണ്ട് കൂട്ടാളികളുടെ സഹായത്തോടെ യുഎഇ കള്ളനോട്ട് പ്രചരിപ്പിക്കാന്‍ പദ്ധതിയിടുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. റാസല്‍ഖൈമ പോലീസിന്റെ ജനറല്‍ കമാന്‍ഡ്, ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ സെക്യൂരിറ്റിയുടെയും ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെയും സഹകരണത്തോടെ, സംഘത്തെ പിടികൂടി. സൂചന അന്വേഷിക്കുന്നതിനും കൂടുതല്‍ വിവരങ്ങല്‍ തേടുന്നതിനുമായി ഒരു പ്രത്യേക ടാസ്ക് ഫോഴ്സ് ഉടന്‍ രൂപീകരിച്ചു. രഹസ്യ നീക്കത്തിന്റെ ഭാഗമായി കള്ളനോട്ടിന്റെ സാമ്പിളുകള്‍ സഹിതം സംഘത്തെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് അവരുടെ വസതികളില്‍ നടത്തിയ പരിശോധനയില്‍ കൂടുതല്‍ കള്ളപ്പണം പിടിച്ചെടുത്തു. കള്ളനോട്ടുകള്‍ കൈവശം വയ്ക്കുന്നതിനോ പ്രമോഷനോ വേണ്ടിയുള്ള ഏതൊരു തരത്തിലുള്ള വ്യാജ കറന്‍സിയും നിയമപ്രകാരം ശിക്ഷാര്‍ഹമായ ഗുരുതരമായ കുറ്റകൃത്യമാണെന്ന് റാസല്‍ഖൈമ പോലീസ് അറിയിച്ചു. സാമ്പത്തിക തട്ടിപ്പുകള്‍ക്കും വ്യാജ പദ്ധതികള്‍ക്കും ഇരയാകുന്നത് ഒഴിവാക്കണമെന്നും സംശയിക്കപ്പെടുന്ന ഏതെങ്കിലും വ്യാജ പ്രവര്‍ത്തനം അധികാരികളെ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.