
സി എച്ച് രാഷ്ട്രസേവാ പുരസ്കാരം പ്രൊഫ. ഖാദര്‍ മൊയ്തീന്; പുരസ്കാര സമര്പണം ഒക്ടോബര്‍ 4ന് ദുബൈയില്‍
അബുദാബി: യൂറോപ്യന്‍ വിമാനത്താവള സംവിധാനങ്ങളില്‍ സൈബര്‍ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് ഇത്തിഹാദ്, എയര്‍ഇന്ത്യ വിമാനങ്ങളുടെ ചെക്ക്ഇന്‍ കാലതാമസം നേരിടുന്നതായി റിപ്പോര്‍ട്ട്. സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് ബ്രസ്സല്‍സ് വിമാനത്താവളത്തിലെയും ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലെയും ഇത്തിഹാദ് എയര്‍വേയ്സ് വിമാനങ്ങളുടെ ചെക്ക്ഇന്‍ പ്രക്രിയകള്‍ കാലതാമസമുണ്ടായി. ഇത് നിരവധി പ്രധാന യൂറോപ്യന്‍ വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തി. ഹീത്രോയിലെ തടസ്സം ചെക്ക്ഇന്‍ കാലതാമസത്തിന് കാരണമായേക്കാമെന്ന് ഇന്ത്യന്‍ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയും അറിയിച്ചു. സേവനങ്ങളിലെ കാലതാമസം ലഘൂകരിക്കാന്‍ ഇത്തിഹാദ് എയര്‍വേയ്സ് ജീവനക്കാന് യാത്രക്കാരെ ചെക്ക് ഇന്‍ ചെയ്യാന്‍ സഹായിച്ചു. യാത്രക്കാരോട് വിമാനത്താവളങ്ങളില്‍ നേരത്തെ എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. ലോകമെമ്പാടും നിരവധി വിമാനത്താവളങ്ങളില്‍ ഇത്തരം തടസ്സങ്ങളുണ്ടായെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സൈബര്‍ ആക്രമണം ഓട്ടോമേറ്റഡ് സിസ്റ്റങ്ങളെ പ്രവര്‍ത്തനരഹിതമാക്കി. ഇത് വിമാനങ്ങളുടെ കാലതാമസത്തിനും റദ്ദാക്കലിനും വരെ ഇടയാക്കിയിട്ടുണ്ട്.