
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
അബുദാബി: അബുദാബി ഹെറിറ്റേജ് അതോറിറ്റിയുടെ മില്യണ്‍സ് പോയറ്റ് എന്ന ടെലിവിഷന്‍ പരിപാടിയുടെ 12ാം സീസണിലേക്കുള്ള രജിസ്ട്രേഷനുള്ള അവസാന തീയതി ഈ മാസം 15 ആയി നിശ്ചയിച്ചു. www.millionspoet.ae എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. പുരുഷ-സ്ത്രീ അപേക്ഷകര്‍ 18നും 45നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. കൂടാതെ 10 വരികളില്‍ കുറയാത്തതും 18 വരികളില്‍ കൂടാത്തതുമായ പദ്യവും പ്രാസവുമുള്ള ക്ലാസിക്കല്‍ നബാതി കവിതയാണ് സമര്‍പ്പിക്കേണ്ടത്. സൃഷ്ടികളുടെ കയ്യെഴുത്ത് പ്രതികള്‍ സ്വീകരിക്കില്ല, കവിതകള്‍ ടൈപ്പ് ചെയ്ത് അയക്കണം. പ്രോഗ്രാമിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പൂര്‍ണ അപേക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങളും വിശദാംശങ്ങളും ലഭ്യമാണ്.
രജിസ്ട്രേഷന് കാലയളവ് അവസാനിച്ചാല്‍ കര്‍ശന സാഹിത്യ,കലാ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി സൃഷ്ടികള്‍ ജൂറി അവലോകനം ചെയ്യും. അബുദാബിയിലെ അല്‍ റഹ ബീച്ച് തിയേറ്ററില്‍ നടക്കുന്ന തത്സമയ ടെലിവിഷന്‍ റൗണ്ടുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത കവികളെ നേരിട്ടുള്ള അഭിമുഖങ്ങള്‍ക്ക് ക്ഷണിക്കും. നബാതി കവിതാ മേഖലയിലെ ഏറ്റവും വലിയ കവിതാ ബാനറിനും (ബൈറഖ് അല്ഷിര്) പ്രോഗ്രാമിന്റെ സമ്മാനങ്ങള്‍ക്കുമായി ആകെ 48 കവികളാണ് മത്സരിക്കുക. അറബ് ലോകത്തെ പ്രമുഖവും വലുതുമായ നബാതി കവിതാ മത്സരമാണ് മില്യണ്‍സ് പോയറ്റ്. ഇത് വിശാലമായ പ്രാദേശിക പ്രശസ്തി ആസ്വദിക്കുകയും അറബ് പൈതൃകത്തില്‍ നബാതി കവിതയുടെ പ്രാധാന്യം പുനഃസ്ഥാപിക്കുകയും ആധികാരിക അറബ് അസ്തിത്വം,മൂല്യങ്ങള്‍,പ്രാദേശിക ഭാഷകള്‍ എന്നിവ പ്രതിഫലിപ്പിക്കുകയും ചെയ്തുകൊണ്ട് അബുദാബിയുടെ സാംസ്കാരിക ദര്‍ശനം വ്യക്തമാക്കും. ആറ് ഫൈനലിസ്റ്റുകള്‍ക്ക് വലിയ സമ്മാനങ്ങളാണ് ഷോ വാഗ്ദാനം ചെയ്യുന്നത്. വിജയിക്ക് മില്യണ്‍സ് പോയറ്റ് അവാര്‍ഡും 15 മില്യണ്‍ ദിര്‍ഹം ക്യാഷ് പ്രൈസും സമ്മാനമായി ലഭിക്കും.
2006ല്‍ ആരംഭിച്ച മില്യാണ്സ് പോയറ്റ് അറബ് ലോകത്തിലെ ഏറ്റവും വലിയ ടെലിവിഷന്‍ നബാതി കവിതാ മത്സരമായി മാറിയിട്ടുണ്ട്. കഴിഞ്ഞ 19 വര്‍ഷത്തിലും 11 സീസണുകളിലുമായി നൂറുകണക്കിന് കാവ്യ പ്രതിഭകളെ കണ്ടെത്തി ഇതിലൂടെ പരിപോഷിപ്പിച്ചിട്ടുണ്ട്. അവരില്‍ പലരും ഇന്ന് യുഎഇയിലെ പ്രമുഖ കവികളായി മാറിക്കഴിഞ്ഞു. അറബ് സാഹിത്യ പൈതൃകത്തെ പുനരുജ്ജീവിപ്പിക്കുന്നതിലും നബാതി കവിതയെ അറബ് കൂട്ടായ സാംസ്കാരിക സ്മരണയില്‍ ഉള്‍പ്പെടുത്തുന്നതിലും പരിപാടി നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.