
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
ദുബൈ: യുഎഇയില്‍ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. എ.മുഹമ്മദ് റിനാഷ്,പിവി മുരളീധരന് എന്നിവരെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. ഇക്കാര്യം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ യുഎഇ അറിയിച്ചിട്ടുണ്ട്. കൊലപാതക കുറ്റത്തിനാണ് ഇരുവര്‍ക്കും വധശിക്ഷ വിധിച്ചത്. ഇന്ത്യന്‍ പൗരനെ വധിച്ചതിനാണ് മുരളീധരന് ശിക്ഷിക്കപ്പെട്ടത്. സംസ്കാരത്തില്‍ പങ്കെടുക്കാന്‍ ഇരുവരുടെയും കുടുംബങ്ങള്‍ക്ക് സൗകര്യമൊരുക്കും. സാധ്യമായ എല്ലാ നിയമസഹായവും നല്കിയിരുന്നുവെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.