
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
റിയാദ്: ദീര്‍ഘകാലമായി സൗദിയില്‍ പ്രവാസിയായിരുന്ന കൊല്ലം സ്വദേശി നാട്ടില്‍ മരിച്ചു. കൊട്ടിയം പേരയം സ്വദേശി ഷഹ്നാ മന്‍സിലില്‍ സിയാദ് (48) ആണ് മരിച്ചത്. അസുഖ ബാധിതനായി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് അന്ത്യം. റിയാദ് നസീമില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ പങ്കാളിയായി പ്രവര്‍ത്തിച്ചിരുന്നു. പരേതനായ അബ്ദുല്‍ സലാം ആണ് പിതാവ്. ഷംലയാണ് ഭാര്യ. മക്കള്‍: സിയാ, സാദിയ സിയാന. മൃതദേഹം കൊട്ടിയം കൊട്ടും പുറം മുസ്ലിം ജമാഅത്ത് കബര്‍ സ്ഥാനില്‍ കബറടക്കി.