
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം അഞ്ചല്‍ സ്വദേശി ഹരീഷ്കുമാര്‍ (55) ജിദ്ദയില്‍ മരിച്ചു. ജോലി ആവശ്യാര്‍ത്ഥം ഖമീഷ് മുഷൈത്തില്‍ നിന്നും ട്രെയിലര്‍ ഓടിച്ചു ജിദ്ദയില്‍ എത്തിയതായിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് ജിദ്ദ കിങ് അബ്ദുല്‍ അസിസ് ആശുപത്രയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. ജിദ്ദ ജാമിഅ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടുപോകുമെന്ന് ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ് പ്രവര്‍ത്തകര്‍ അറിയിച്ചു.