
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
സംസ്ഥാന കെഎംസിസി വൈസ് പ്രസിഡന്റും കല സാംസ്കാരിക പ്രവര്‍ത്തകനുമായ വടകര പാലയാട്ട് നട ജവാന് റോഡ് അലിഫ് വീട്ടില്‍ അന്‍വര്‍ ബാബുന്റെ മകന് ഷമ്മാസ് അന്‍വന്റെ (38) നിര്യാണത്തില്‍ ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. കെഎംസിസി സംസ്ഥാന കമ്മിറ്റി വെള്ളിയാഴ്ച വരെ നടത്താന്‍ നിശ്ചയിച്ച നവോത്സവ് ഉള്‍പ്പടെയുള്ള മുഴുവന്‍ പരിപാടികളും മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായി ഭാരവാഹികള്‍ അറിയിച്ചു. മാതാവ്: ഷരീഫ അന്‍വര്‍. ഭാര്യ: റോസ്മിയ. മക്കള്‍: സൈനബ്, തമീം. സഹോദരങ്ങള്‍: ഷിയാസ് അന്‍വര്‍, ഷാമില്‍ അന്‍വര്‍. ഖത്തര്‍ സ്വകാര്യ കമ്പനിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.