
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
സഊദി അറേബ്യയിലെ റിയാദില്‍ മലയാളിയായ സാമൂഹ്യ പ്രവര്‍ത്തകനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം മുവ്വാറ്റുപുഴ സ്വദേശി ഷമീര്‍ അലിയാരെയാണ് (48) ശുമൈസിയിലെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ വാഹനവും ഫോണും ലാപ്ടോപും പണവുമെല്ലാം നഷ്ടമായിട്ടുണ്ട്. മോഷ്ടാക്കളുടെ ആക്രമണമാണെന്നാണ് സംശയിക്കുന്നത്. ഞായറാഴ്ച മുതല്‍ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. സുഹൃത്തുക്കള്‍ ശുമൈസി പോലീസില്‍ പരാതി നല്കാന് എത്തിയപ്പോഴാണ് മരണ വിവരമറിയുന്നത്. ഷമീര്‍ തനിച്ചാണ് താമസിച്ചിരുന്നത്. സാമൂഹ്യ പ്രവര്‍ത്തകനായ ഷമീര്‍ എറണാകുളം ജില്ലാ കെഎംസിസി അംഗവും കൂടിയാണ്. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. സാമൂഹ്യ പ്രവര്ത്തകന് സിദ്ധീഖ് തുവ്വൂര്‍ നിയമ നടപടികള്‍ക്കായി രംഗത്തുണ്ട്.