
ദീപാവലിക്ക് ഇന്ത്യന്‍ കരിക്കുലം സ്കൂളുകള്‍ക്ക് 4 ദിവസത്തെ അവധി
ദുബൈ: യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ ദീപങ്ങളുടെ ഉത്സവം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. പ്രധാനമായും ഉത്തരേന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ വളരെ പ്രാധാന്യത്തോടെയാണ് ദീപാവലി ആഘോഷിക്കുന്നത്. ദീപാവലി പ്രമാണിച്ച് യുഎഇയിലെ ഇന്ത്യന്‍ കരിക്കുലം സ്കൂളുകള്‍ ഈ വെള്ളിയാഴ്ച മുതല്‍ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. മറ്റ് ചില സ്കൂളുകള്‍ക്ക് ശനിയാഴ്ച മുതല്‍ നാല് ദിവസത്തേക്ക് അവധിയാണ്, ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം ബുധനാഴ്ച വീണ്ടും തുറക്കും. ഈ തീരുമാനത്തെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഒരുപോലെ സ്വാഗതം ചെയ്തു. കുടുംബങ്ങള്‍ക്ക് ഒരുമിച്ച് ദീപങ്ങളുടെ ഉത്സവം ആഘോഷിക്കാന്‍ കഴിയുമെന്നതാണ് എല്ലാവരെയും സന്തുഷ്ടരാക്കുന്നത്. വാരാന്ത്യത്തോടനുബന്ധിച്ചുള്ള അവധി, കുടുംബങ്ങള്‍ക്ക് യാത്ര, ക്ഷേത്ര സന്ദര്‍ശനം, ഉത്സവ ഒത്തുചേരലുകള്‍ എന്നിവയ്ക്ക് ഏറെ ഗുണകരമാവും. യുഎഇയിലും ലോകമെമ്പാടുമുള്ള ഇന്ത്യന്‍ ഹിന്ദു സമൂഹത്തിന് ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ്. പരമ്പരാഗത ആചാരങ്ങള്‍, മധുരപലഹാരങ്ങള്‍, വിളക്കുകള്‍ കത്തിക്കല്‍ എന്നിവയോടെയാണ് ഇത് ആഘോഷിക്കുന്നത്. മിക്ക സ്കൂളുകളും വിദ്യാര്‍ത്ഥികള്‍ക്ക് ആഘോഷങ്ങളുടെ അനുഭവം പകരുന്നതിനായി ക്യാമ്പസില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഒക്ടോബര്‍ 17 വെള്ളിയാഴ്ച, ചെറിയ കുട്ടികള്‍ ഉത്സവ വസ്ത്രം ധരിച്ച് കാമ്പസില്‍ എത്തും.
ബുദാബിയില്‍, ഷൈനിംഗ് സ്റ്റാര്‍ ഇന്റര്‍നാഷണല്‍ സ്കൂളും ദീപാവലി ആഘോഷങ്ങള്‍ക്കായി ഒരുങ്ങുകയാണ്.