
മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധപ്പെടേണ്ടത് ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗീകൃത സംഘടനകളെ മാത്രം
യുഎഇ പ്രതിരോധ വകുപ്പില്‍ പതിനാലു ഗവേഷണ വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് തവാസുന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ.നാസര്‍ ഹുമൈദ് അല്‍ നുഐമി പറഞ്ഞു. പ്രതിരോധ,സുരക്ഷാ വ്യവസായങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള ഇന്റര്‍ നാഷണല്‍ ഡിഫന്‍സ് എക്സിബിഷനിടെ എമിറേറ്റ്സ് ന്യൂസ് ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തിക ഓഫ്സെറ്റ് പ്രോഗ്രാം,പ്രതിരോധ,സുരക്ഷാ വ്യാവസായിക മേഖലകളുടെ വികസനം,വിജ്ഞാനാധിഷ്ഠിത,നൂതന സാങ്കേതികവിദ്യ,കൃത്രിമ ബുദ്ധി മേഖലകളില്‍ തൊഴിലവസരങ്ങള്‍,സ്റ്റാര്‍ട്ടപ്പുകളെ ശാക്തീകരിക്കുക,മത്സരശേഷി വര്‍ധിപ്പിക്കുക,നിക്ഷേപ പ്രോത്സാഹനം,പ്രതിഭകളെ വളര്‍ത്തുക,നവീകരണം,ഗവേഷണം,വികസനം എന്നിവയെ പിന്തുണയ്ക്കുക തുടങ്ങിയവയാണ് പദ്ധതികള്‍.