
ഇരട്ട വിജയത്തിന്റെ നിറവില്‍ ഹാനിയ
പ്രതിരോധ മേഖലയില്‍ യുഎഇ സ്വയംപര്യാപ്തത കൈവരിക്കുകയാണ്. വര്‍ത്തമാനകാലത്ത് പ്രതിരോധം ശക്തിപ്പെടുത്തേണ്ടത് ഏതൊരു രാജ്യത്തിന്റെയും ആവശ്യമായി മാറിയിട്ടുണ്ട്. യുഎഇ വികസിപ്പിച്ച നൂതന സൈനിക ഉല്പന്നങ്ങളും സംവിധാനങ്ങളും ഇന്നലെ മുതല്‍ 21 വരെ അബുദാബിയിലെ അഡ്നെക് സെന്ററില്‍ നടക്കുന്ന ഐഡെക്സ് എക്സിബിഷനില്‍ പ്രദര്‍ശിപ്പിക്കും. യുഎഇ ആസ്ഥാനമായുള്ള പ്രതിരോധ സാങ്കേതിക വികസന, നിര്‍മ്മാണ കമ്പനിയായ കാലിഡസ് ആണ് പതിനേഴാമത് അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശനത്തിന്റെ ഭാഗമാകുന്നത്. പ്രതിരോധ വ്യവസായത്തിലെ യുഎഇയുടെ നൂതന കഴിവുകള്‍ ഉയര്‍ത്തിക്കാട്ടുന്നതിനുള്ള ഒരു പ്രധാന വേദിയായി എക്സിബിഷന് മാറും. കൂടാതെ ആഗോള പ്രതിരോധ കമ്പനികള്‍ ഏറ്റവും പുതിയ ഉല്പന്നങ്ങളുമായി അബുദാബിയില്‍ നാഷണല്‍ എക്സിബിഷന് സെന്ററില്‍ ഒത്തുചേരുകയാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ പ്രതിരോധ എക്സോപോ ആയ ഐഡെക്സ്,നോവാഡെക്സ് എന്നീ പ്രദര്‍ശനങ്ങള്‍ക്കാണ് അബുദാബി വേദിയാവുന്നത്. ഇന്ത്യ ഉള്‍പ്പെടെ 65 രാജ്യങ്ങളില്‍ നിന്നുള്ള 1,565 കമ്പനികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. പ്രതിരോധ മേഖലയിലെ തടസങ്ങള്‍, തയാറെടുപ്പുകള്‍,വിതരണ ശൃംഖലകള്‍ ലഘൂകരിക്കുക,തെറ്റായ വിവരങ്ങളുടെ സ്വാധീനം എന്നീ സുപ്രധാന സെഷനുകളാണ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ലോകമെമ്പാടുമുള്ള മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥര്‍,മന്ത്രിമാര്‍,വ്യവസായ പ്രമുഖര്‍ എന്നിവരുള്‍പ്പെടെ 12 പ്രമുഖ പ്രഭാഷകര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഏറ്റവും മികച്ച 3300 ഉല്പന്നങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ഏറ്റവും പുതിയ യുദ്ധവിമാനങ്ങള്‍,കോംപാറ്റ് വാഹനങ്ങള്‍, ഉയര്‍ന്ന നിലവാരത്തിലുള്ള തോക്കുകള്‍, ഡ്രോണുകള്‍ തുടങ്ങി കരയിലും കടലിലും ആകാശത്തും ഉപയോഗിക്കാവുന്ന ഏറ്റവും നൂതന ഉപകരണങ്ങളും ഉള്‍പ്പെടും. കര,വ്യോമ,സമുദ്ര സംവിധാനങ്ങള്‍,ആളില്ലാ സാങ്കേതിക വിദ്യകള്‍,റഡാര്‍ സൈബര്‍ സുരക്ഷാ പരിഹാരങ്ങള്‍ തുടങ്ങിയ മേഖലയിലെ മുന്നേറ്റങ്ങളാണ് ഇത്തവണ എക്സ്പോയിലെ പ്രധാന ആകര്‍ഷകം.