
ഗസ്സക്ക് കൈതാങ്ങായി യുഎഇ; 1.5 ബില്യന്‍ ഡോളര്‍ സഹായം
അബുദാബി: ഡെലിവറി റൈഡര്‍മാര്‍ക്കായി അബുദാബിയില്‍ രണ്ട് പുതിയ പരിസ്ഥിതി സൗഹൃദ വിശ്രമ കേന്ദ്രങ്ങള്‍ തുറന്നു. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് പുതിയ പരിസ്ഥിതി സൗഹൃദ വിശ്രമ കേന്ദ്രങ്ങള്‍. ഡ്രൈവര്‍മാരുടെ ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെ സുസ്ഥിരതയ്ക്കും റോഡ് സുരക്ഷയ്ക്കും അബുദാബിയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് പദ്ധതി. മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (അബുദാബി മൊബിലിറ്റി), റബ്ദാനിലും ഷഖ്ബൂത്ത് സിറ്റിയിലുമാണ് പുതിയ കേന്ദ്രങ്ങള്‍ തുറന്നിരിക്കുന്നത്. അപകടങ്ങളിലാത്ത വേനല്‍ക്കാലം എന്ന കാമ്പയിന്റെ ഭാഗമായി അതോറിറ്റി ഓഫ് സോഷ്യല്‍ കോണ്‍ട്രിബ്യൂഷനുമായി സഹകരിച്ച് ആരംഭിച്ചതാണ് ഈ സംരംഭം. അബുദാബിയിലുടനീളമുള്ള ഡെലിവറി റൈഡര്‍മാരുടെ ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. പുതിയ വിശ്രമ കേന്ദ്രങ്ങള്‍ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്, പരിസ്ഥിതി സൗഹൃദ നിലവാരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഷിഫ്റ്റുകളില്‍ റൈഡര്‍മാര്‍ക്ക് സുരക്ഷിതവും സുഖപ്രദവുമായ അന്തരീക്ഷം നല്‍കുന്നതിലൂടെ ഗതാഗത സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനാണ് അവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഓരോ വിശ്രമ കേന്ദ്രത്തിലും എയര്‍ കണ്ടീഷന്‍ ചെയ്ത ഇരിപ്പിടങ്ങള്‍, തണുത്ത കുടിവെള്ളം, ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കായി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എന്നിവയുണ്ട്.