
ചെറിയ അപകടങ്ങളില്‍ വാഹനം ഉടന്‍ മാറ്റിയില്ലെങ്കില്‍ 1000 ദിര്‍ഹം പിഴ
അബുദാബി: അബുദാബിയിലെ വിവിധ സമൂഹങ്ങളിലെ ശക്തമായ വികസനവും നവീകരണവും അടയാളപ്പെടുത്തി കഴിഞ്ഞ വര്‍ഷത്തെ പ്രധാന വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യത്തിലേക്ക്. ബജറ്റില്‍ 75 ബില്യണ്‍ ദിര്‍ഹം നീക്കിവച്ച അബുദാബി മുനിസിപ്പാലിറ്റിയുടെയും ഗതാഗത വകുപ്പിന്റെയും ദീര്‍ഘകാല പദ്ധതിയില്‍ നാലു ബില്യണിന്റെ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. എമിറേറ്റിലെ വളര്‍ച്ച, സ്ഥിരത,സുരക്ഷ എന്നിവയുടെ പ്രധാന ചാലകശക്തി എന്ന നിലയില്‍ ഡിഎംടി അതിന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ച വര്‍ഷമായിരുന്നു 2024.
ഇക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റിന്റെ ഗ്ലോബല്‍ ലൈവബിലിറ്റി ഇന്‍ഡക്സ് പ്രകാരം മീന എമിറേറ്റിലെ ജീവിത സൗകര്യങ്ങളില്‍ ഒന്നാം നമ്പര്‍ നഗരമായും ന്യൂമെബോയുടെ ക്രൈം ആന്റ് സേഫ്റ്റി ഇന്‍ഡക്സുകള്‍ പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നായും എമിറേറ്റ് തിരഞ്ഞെടുക്കപ്പെട്ടു. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് ലോകത്തിലെ ഏറ്റവും മികച്ച പത്ത് സ്മാര്‍ട്ടായ നഗരങ്ങളില്‍ ഒന്നായി അബുദാബിയെ തിരഞ്ഞെടുത്തിരുന്നു. ‘ഭാവിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 75 ബില്യണ്‍ ദിര്‍ഹത്തിലധികം ബജറ്റ് എമിറേറ്റിലുടനീളം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സേവനങ്ങള്‍ ഉയര്‍ത്തുന്നതിനും നഗരവികസനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കാഴ്ചപ്പാടുകളെ പൂര്‍ത്തീകരിക്കും. ഭാവിയിലേക്കുള്ള ഉറച്ചതും സമഗ്രവുമായ അടിത്തറ കെട്ടിപ്പടുക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ നിക്ഷേപങ്ങളെന്ന് ഡിഎംടി ചെയര്മാന് മുഹമ്മദ് അലി അല്‍ ഷൊറാഫ പറഞ്ഞു.
സ്മാര്‍ട്ട് സിറ്റി ജീവിതത്തിനും പരിസ്ഥിതി സുസ്ഥിരതയ്ക്കുമുള്ള താമസക്കാരുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനൊപ്പം സമൂഹങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്ന നേതൃത്വത്തിന്റെ ദര്‍ശനത്തോടുള്ള തങ്ങളുടെ സമര്‍പ്പണമാണെന്നും അദ്ദേഹം പറഞ്ഞു. അല്‍ ദഫ്ര മേഖലയിലെ ഹീലിയോ അബു അല്‍ അബിയാദ് റോഡിന്റെ വികസനം ഉള്‍പ്പെടെയുള്ള പ്രധാന മൊബിലിറ്റി,റോഡ് നെറ്റ്വര്‍ക്ക് പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഡിഎംടി 3.4 ബില്യണ്‍ ദിര്‍ഹം നിക്ഷേപിച്ചിട്ടുണ്ട്.
അബുദാബിയിലെ അല്‍ ഖലീജ് അല്‍ അറബി സ്ട്രീറ്റില്‍ രാവിലെ തിരക്കേറിയ സമയങ്ങളിലെ കാലതാമസം 80% വരെ കുറച്ച 315 മില്യണ്‍ ദിര്‍ഹത്തിന്റെ ഡബിള്ബ്രിഡ്ജ് പദ്ധതിയും ഇതിലുള്‍പ്പെടും. ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയ മറ്റു ശ്രദ്ധേയമായ റോഡ് നിര്‍മാണ പ്രവൃത്തികളില്‍ അല്‍ ഐന്‍ മേഖലയുടെ 760 മീറ്റര്‍ ലാന്‍ഡ്മാര്‍ക്കായ ശൈഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിന്റെ പൂര്‍ണ്ണമായ നവീകരണം ഉള്‍പ്പെടുന്നു. നിലവില്‍ 1.5 കിലോമീറ്റര്‍ പുതിയ സൈക്ലിംഗ് ട്രാക്ക്,ഇവന്റ് പ്ലാസ, തണല്‍ ഘടനകള്‍ക്ക് പുറമേ 780 ലധികം മരങ്ങളുള്ള ലാന്‍ഡ്സ്കേപ്പിംഗ് എന്നിവയും യാഥാര്‍ത്ഥ്യമാക്കി. അബുദാബി എമിറേറ്റിന് 247 കിലോമീറ്റര്‍ പുതിയ സൈക്ലിംഗ് പാതകളും ലഭിച്ചു. ഇത് ട്രാക്കുകളുടെ മൊത്തം നീളം 1,200 കിലോമീറ്ററിലധികം ആക്കി.
കമ്മ്യൂണിറ്റി കേന്ദ്രീകൃത പദ്ധതികളുടെ വികസനത്തിന് ഡിഎംടി മുന്‍ഗണന നല്കി, അവയില്‍ പലതും അല്‍ തവാജുദ് അല്‍ ബലദി (മുനിസിപ്പല്‍ സാന്നിധ്യ കേന്ദ്രങ്ങള്‍) വഴിയാണ് വിതരണം ചെയ്തത്. എമിറേറ്റിലുടനീളം 20 ലധികം സൗകര്യങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രങ്ങള്‍ താമസക്കാരുമായി ഇടപഴകുന്നതിനും പ്രാദേശിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും പൊതു സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള സുപ്രധാന കേന്ദ്രങ്ങളായി വര്‍ത്തിക്കുന്നു.