
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
ദുബൈ: ഈ വര്‍ഷം ആദ്യ പാദത്തിന്റെ അവസാനത്തില്‍ ഇലക്ട്രിക് വാഹന (ഇവി) ചാര്‍ജിങ് ഉപയോഗത്തില്‍ 23.6% വര്‍ധനവ് ഉണ്ടായതായി ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി (ദേവ) എംഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു. ഈ വര്‍ഷം ദുബൈയിലുടനീളം ഇലക്ട്രിക് വാഹന (ഇവി) ചാര്‍ജിങ്ങിനായി ദേവ 39,159 മെഗാവാട്ടില്‍ കൂടുതല്‍ വൈദ്യുതി നല്‍കിയിട്ടുണ്ട്, ഇത് 195 ദശലക്ഷം കിലോമീറ്റര്‍ സഞ്ചിത ഇവി ദൂരത്തിന് ഊര്‍ജം നല്‍കുന്നതാണ്. ‘യുഎഇയുടെ നെറ്റ് സീറോ 2050 നയത്തിനും ദുബൈ ഗ്രീന്‍ മൊബിലിറ്റി നയം 2030നും അനുസൃതമായി ഗതാഗത മേഖലയിലെ കാര്‍ബണ്‍ കാല്‍പ്പാടുകള്‍ കുറയ്ക്കുന്നതിലൂടെയും ഇലക്ട്രിക് വാഹന മേഖലയില്‍ യുഎഇയുടെയും ദുബൈയുടെയും മത്സരശേഷി വര്‍ധിപ്പിച്ചുകൊണ്ട് ഹരിത മൊബിലിറ്റിയിലേക്കും നെറ്റ് സീറോയിലേക്കുമുള്ള പരിവര്‍ത്തനത്തെ തങ്ങള്‍ പിന്തുണയ്ക്കുന്നുവെന്നും അല്‍ തായര്‍ പറഞ്ഞു.
ഈ വര്‍ഷം മുതല്‍ ദുബൈയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യതയില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. ഈ വര്‍ഷം ആദ്യ പാദത്തിന്റെ അവസാനത്തോടെ ഇത് 39,000ല്‍ അധികമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആദ്യ പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 5.41% വര്‍ധനവാണുണ്ടായത്. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗതത്തിലേക്ക് മാറാനുള്ള എമിറേറ്റിന്റെ പദ്ധതികളെ ഈ വളര്‍ച്ച ആക്കംകൂട്ടുന്നു. ദേവയുടെ ഇവി ഗ്രീന്‍ ചാര്‍ജര്‍ സംരംഭത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇലക്ട്രിക് വാഹന ഉടമകളുടെ എണ്ണം 2015ല്‍ വെറും 14ല്‍ നിന്ന് ഈ വര്‍ഷം ആദ്യ പാദാവസാനത്തോടെ 20,903 ആയാണ് വര്‍ധിച്ചത്. ദേവയുടെ നെറ്റ്വര്‍ക്കിലുടനീളം 1,100ല്‍ അധികം ചാര്‍ജിങ് പോയിന്റുകളും ലൈസന്‍സുള്ള ചാര്‍ജ് പോയിന്റ് ഓപ്പറേറ്റര്‍മാരും ദുബൈയുടെ ഇവി ചാര്‍ജിങ് സംവിധാനത്തിന്റെ ഭാഗമാണ്. യുഎഇയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകതയിലും വര്‍ധനവുണ്ടായിട്ടുണ്ട്. ആഗോള കമ്പനിയായ ടോലുന നടത്തിയ സമഗ്ര സര്‍വേയില്‍ യുഎഇ ജനസംഖ്യയുടെ 73% പേരും ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ ഇഷ്ടപ്പെടുന്നതായി കണ്ടെത്തി.
ദുബൈയിലുടനീളമുള്ള പ്രധാന സ്ഥലങ്ങളില്‍ ഇവി ഗ്രീന്‍ ചാര്‍ജര്‍ സ്റ്റേഷനുകള്‍ 24 മണിക്കൂറും ലഭ്യമാണ്. ദേവയുടെ വെബ്സൈറ്റ് (വേേു:െ//ംംം.റലംമ.ഴീ്.മല), സ്മാര്‍ട്ട് ആപ്പ്,മറ്റ് 14 ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് എന്നിവയിലൂടെ ഉപഭോക്താക്കള്‍ക്ക് ചാര്‍ജിംഗ് സ്റ്റേഷന് ലൊക്കേഷനുകള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും. അള്‍ട്രാഫാസ്റ്റ്,ഫാസ്റ്റ്, പബ്ലിക്,വാള്‍ബോക്സ് എന്നിങ്ങനെ നാലുതരം ചാര്‍ജിങ് രീതികളാണ് ദേവ നല്‍കുന്നത്. ദേവയുടെ വെബ്സൈറ്റ്,സ്മാര്‍ട്ട് ആപ്പ് അല്ലെങ്കില്‍ കസ്റ്റമര്‍ കെയര്‍ സെന്ററിലെ ഇന്ററാക്ടീവ് വോയ്സ് റെസ്പോണ്‍സ് സിസ്റ്റം എന്നിവയിലൂടെ ഉപഭോക്താക്കള്‍ക്ക് ഇവി അക്കൗണ്ട് ഓപ്പണ്‍ ചെയ്യാം. ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയില്‍ (ആര്‍ടിഎ) ഒരാള്‍ വാഹനം രജിസ്റ്റര്‍ ചെയ്താല്‍, ദേവ അവര്‍ക്കായി ഇവി ഗ്രീന്‍ ചാര്‍ജര്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നുണ്ട്. ഇത് ഒരു മണിക്കൂറിനുള്ളില്‍ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സ്റ്റേഷനുകളിലേക്ക് അവര്‍ക്ക് ആക്സസ് നല്‍കുകയും ചെയ്യുന്നു. രജിസ്റ്റര്‍ ചെയ്യാത്ത ഇവി ഉപയോക്താക്കള്‍ക്ക് ഗസ്റ്റ് മോഡ് സവിശേഷത ഉപയോഗിച്ച് ദേവയുടെ ഇവി ഗ്രീന്‍ ചാര്‍ജറുകള്‍ ഉപയോഗിക്കാനും കഴിയും.