
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ദുബൈ: വിശുദ്ധ റമസാനെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങിയതോടെ വിപണികളും റമസാന്‍ മാസത്തെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. യുഎഇയിലെ വിശ്വാസി സമൂഹം റമസാന്‍ നോമ്പിനുള്ള തയ്യാറെടുപ്പിലാണ്. മാര്‍ച്ച് ആദ്യവാരത്തില്‍ തന്നെ നോമ്പ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബൈ മുനിസിപ്പാലിറ്റി ഒരുക്കിയ റമദാന് സൂഖിന് ഇന്നലെ തുടക്കം കുറിച്ചു. സൂഖിന്റെ മൂന്നാം സീസണ് ദേര ഗ്രാന്‍ഡ് സൂഖിലുള്ള ഓള്‍ഡ് മുനിസിപ്പാലിറ്റി സ്ട്രീറ്റ് സ്വയറില്‍ ആരംഭിച്ചു. റമസാന്‍ മാസത്തിനായുള്ള ഒരുക്കത്തിന്റെ ഭാഗമായി ഫെബ്രുവരി 22 വരെയാണ് സൂഖ് പ്രവര്‍ത്തിക്കുക. പരമ്പരാഗത ആചാരങ്ങളുടെയും വിപണികളുടെയും സംരക്ഷണം, വിനോദ സഞ്ചാര പ്രോത്സാഹനം, നിക്ഷേപകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വില്‍പ്പന നടത്താനുമുള്ള വേദി എന്നിവയാണ് റമദാന് സൂഖിന്റെ പ്രധാന ലക്ഷ്യം. എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ രാത്രി 10 വരെയാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക.