
സി എച്ച് രാഷ്ട്രസേവാ പുരസ്കാരം പ്രൊഫ. ഖാദര്‍ മൊയ്തീന്; പുരസ്കാര സമര്പണം ഒക്ടോബര്‍ 4ന് ദുബൈയില്‍
യുഎഇ സഹിഷ്ണുത,സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് സമ്മാനിച്ചു
ദുബൈ: ദുബൈ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) മേധാവി ലഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റിയെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയരക്ടേഴ്സ് ഇന്ത്യയുടെ (ഐഒടി) വിശിഷ്ട ഫെലോഷിപ്പ് നല്കി ആദരിച്ചു. ദുബൈയിലെ അല്‍ ഹബ്തൂര് പാലസ് ഹോട്ടലില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ യുഎഇ സഹിഷ്ണുത സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന് മുഹമ്മദ് അഹ്മദ് അല്‍ മര്‍റിക്ക് അംഗീകാരം സമ്മാനിച്ചു. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍,അല്‍ ഹബ്തൂര് ഗ്രൂപ്പ് ചെയര്മാന് ഖലഫ് അഹമ്മദ് അല്‍ ഹബ്തൂര് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. പൊതുസേവനത്തിലും സ്ഥാപന മികവിലും മികച്ച സംഭാവനകള്‍ നല്കുന്ന വ്യക്തികള്‍ക്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയരക്ടേഴ്സ് ഇന്ത്യ നല്കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണിത്. സംയോജിതവും മുന്‍കൂര്‍ ആസൂത്രണത്തോടെയുള്ളതും നൂതന സാങ്കേതിക വിദ്യയിലധിഷ്ഠിതമായതുമായ സര്‍ക്കാര്‍ സേവനങ്ങള്‍ വികസിപ്പിച്ച് ഉപയോക്താക്കളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിലും സ്ഥാപനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിലും നവീന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും ലഫ്റ്റനന്റ് ജനറല്‍ അല്‍ മറി കാഴ്ചവെച്ച നേതൃഗുണവും യുഎഇയുടെയും വിശിഷ്യ ദുബൈയുടെയും സ്ഥാനം ആഗോളതലത്തില്‍ മെച്ചപ്പെടുത്തുന്നതില്‍ അദ്ദേഹം നല്കിയ സുപ്രധാന സംഭാവനകളെയും കണക്കിലെടുത്താണ് ഈ ആദരം.
മുന്‍ ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന അന്തരിച്ച ഡോ. എപിജെ. അബ്ദുല്‍ കലാമിനെപ്പോലുള്ള പ്രമുഖ അന്താരാഷ്ട്ര വ്യക്തികള്‍ക്ക് മുമ്പ് ഈ ഫെലോഷിപ്പ് നല്‍കിയിട്ടുണ്ടെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് എക്സിക്യൂട്ടീവ് കൗണ്‍സില്‍ പറഞ്ഞു. യുഎഇയുടെ ആഗോള നേതൃത്വത്തെയും ഭരണപരമായ മികവിനെയും എടുത്തു കാണിക്കുന്നതോടൊപ്പം രാജ്യത്തിന്റെ ദേശീയ പ്രതിഭകളിലുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ വിശ്വാസത്തെയും അര്‍ത്ഥവത്തായ അവരുടെ കഴിവിനെ അടയാളപ്പെുത്താനും ഈ അംഗീകാരം പ്രചോദനമേകുമെന്ന് കൗണ്‍സില്‍ കൂട്ടിച്ചേര്‍ത്തു. ‘വിശിഷ്ട ഫെലോഷിപ്പ് വ്യക്തിപരമായ നേട്ടത്തേക്കാള്‍ നൂതനത്വത്തെയും കാര്യക്ഷമമായ പ്രവര്‍ത്തനത്തെയും പിന്തുണയ്ക്കുന്ന യുഎഇയിലെ സ്ഥാപനങ്ങളില്‍ അര്‍പ്പിക്കപ്പെട്ടിട്ടുള്ള വിശ്വാസത്തിനുള്ള അന്താരാഷ്ട്ര അംഗീകാരമായി കരുതുന്നുവെന്ന് ലഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അഭിപ്രായപ്പെട്ടു. ജീവിത നിലവാരത്തോടും ഭരണരീതിയോടുമുള്ള ഞങ്ങളുടെ നേതൃത്വത്തിന്റെ ഉറച്ച പ്രതിബദ്ധതയാണിത് പ്രതിഫലിപ്പിക്കുന്നത്. ദുബൈ ജിഡിആര്‍എഫ്എയിലെ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.