
അബുദാബിയിലെ ഭക്ഷ്യോത്പാദന കേന്ദ്രം അടച്ചുപൂട്ടി
ദുബൈ: ആഗോള തലത്തില്‍ മികച്ച ഭരണ വൈഭവത്തിനും ഡിജിറ്റല്‍ പരിവര്‍ത്തനത്തിനുമുള്ള രണ്ട് അന്താരാഷ്ട്ര അവാര്‍ഡുകളുടെ നിറവില്‍ ദുബൈ ജിഡിആര്‍എഫ്എ. ഭരണമികവില്‍ ആധുനിക മാതൃക കാട്ടുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും ആദരിക്കുന്ന പ്രമുഖ വേദിയായ ഗ്ലോബല്‍ ഗുഡ് ഗവേണന്‍സ് അവാര്‍ഡ്സില്‍ 3ജി അവാര്‍ഡ് നേടിയാണ് ദുബൈ ഇമിഗ്രേഷന്‍ വിഭാഗമായ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സിനെ (ജിഡിആര്‍എഫ്എ) യശസ്സുയര്‍ത്തിയത്. ബ്രൂണെയില്‍ നടന്ന പത്താമത് 3ജി അവാര്‍ഡ് ചടങ്ങില്‍ മികച്ച പൊതുമേഖലാ സ്ഥാപനത്തിനുള്ള അവാര്‍ഡ്,ഡിജിറ്റല്‍ പരിവര്‍ത്തനത്തിലെ മികവിനുള്ള അംഗീകാരം എന്നീ പുരസ്കാരങ്ങളാണ് ജിഡിആര്‍എഫ്എയെ തേടിയെത്തിയത്.
ഭരണത്തില്‍ സുതാര്യതയും ഉത്തരവാദിത്വവും കാര്യക്ഷമതയും പ്രദര്‍ശിപ്പിച്ച ജിഡിആര്‍എഫ്എ യുടെ മുന്നേറ്റത്തെ ഈ അവാര്‍ഡുകളിലൂടെ ലോകം അംഗീകരിച്ചതായി ദുബൈ ഇമിഗ്രേഷന്‍ വകുപ്പ് അറിയിച്ചു. നിയമപരമായ സത്യസന്ധതയും നീതിയും സേവനവിതരണത്തില്‍ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സുസ്ഥിരവും സംയോജിതവുമായ ഗവണ്മെന്റ് സംവിധാനത്തിലേക്കുള്ള ദൗത്യമാണ് ഈ അംഗീകാരങ്ങള്‍ക്ക് നിദാനമെന്ന് ഇമിഗ്രേഷന്‍ വകുപ്പ് വ്യക്തമാക്കി
‘ഭരണ,ഡിജിറ്റല്‍ മേഖലകളിലെ ഈ ഇരട്ട അംഗീകാരം ജിഡിആര്‍എഫ്എ യുടെ നേട്ടം മാത്രമല്ല,യുഎഇയുടെ കാഴ്ചപ്പാടുകളും ഭരണമികവിനുള്ള പ്രതിബദ്ധതയും ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതിന്റെ തെളിവുമാണെന്ന് ജിഡിആര്‍എഫ്എ മേധാവി ലഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു.