
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ജീവിത ചെലവ് കൂടുതലാണെങ്കിലും ദുബൈയില്‍ താമസിക്കാന്‍ ആളുകള്‍ക്ക് പ്രിയം കൂടുന്നു. 2024ന്റെ ആദ്യ പകുതിയില്‍ 2,20,000ത്തിലേറെ പേര് ദുബൈയിലേക്ക് താമസം മാറ്റിയതായി ഡമാക് വ്യക്തമാക്കി. ഇത് ദുബൈയില്‍ റസിഡന്‍ഷ്യല്‍ യൂണിറ്റുകളുടെ ആവശ്യകത വര്‍ധിപ്പിക്കുന്നതായും ഡമാക് പ്രോപ്പര്‍ട്ടീസ് മാനേജിങ് ഡയരക്ടര്‍ അമീറ സജ്വാനി പറഞ്ഞു. ഇതുകാരണം കഴിഞ്ഞ വര്‍ഷം ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് വിപണയിലും അസാധാരണമായ കുതിപ്പാണ് രേഖപ്പെടുത്തിയതെന്നും അമീറ കൂട്ടിച്ചേര്‍ത്തു.