
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
ദുബൈ: എമിറേറ്റിലെ നീതിന്യായ,സുരക്ഷാ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബൈ പബ്ലിക് പ്രോസിക്യൂഷന് സംഘം ജിഡിആര്‍എഫ്എയുടെ കീഴിലുള്ള ദുബൈ എയര്‍പോര്‍ട്ടിലെ ഡോക്യുമെന്റ് എക്സാമിനേഷന് സെന്റര്‍ സന്ദര്‍ശിച്ചു. ദുബൈ അറ്റോര്‍ണി ജനറല്‍ കൗണ്‍സിലര്‍ എസ്സം ഈസ അല്‍ ഹുമൈദാന്‍,അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ കൗണ്‍സിലര്‍ യൂസുഫ് അല്‍ മുതവ്വ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെ ദുബൈ ജിഡിആര്‍എഫ്എ ഡയരക്ടര്‍ ജനറല്‍ ലഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി,ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉന്നത ഉേദ്യാഗസ്ഥര്‍ സ്വീകരിച്ചു. യാത്രാ രേഖകള്‍ പരിശോധിക്കുന്നതില്‍ യുഎഇയിലെ പ്രമുഖ സ്ഥാപനങ്ങളിലൊന്നായ ദുബൈ എയര്‍പോര്‍ട്ടിലെ ഡോക്യുമെന്റ് എക്സാമിനേഷന് സെന്ററിന്റെ പ്രവര്‍ത്തന രീതികളെ കുറിച്ച് ഉേദ്യാഗസ്ഥര്‍ പ്രതിനിധി സംഘത്തിന് വിശദീകരിച്ചു നല്കി.
വ്യാജരേഖകള്‍ കണ്ടെത്തുന്നതിനായി ഉപയോഗിക്കുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് രേഖകള്‍ വിശകലനം ചെയ്യാനും സങ്കീര്‍ണമായ വ്യാജരേഖാ പാറ്റേണുകള്‍ തിരിച്ചറിയാനുമുള്ള നൂതന സംവിധാനങ്ങളും അറ്റോര്‍ണി ജനറലിന് പരിചയപ്പെടുത്തി. സെന്ററിലെ വിദഗ്ധര്‍ വിജയകരമായി കൈകാര്യം ചെയ്ത യഥാര്‍ത്ഥ കേസുകളും വ്യാജ യാത്രാ രേഖകളും വ്യാജ തിരിച്ചറിയല്‍ ശ്രമങ്ങളും ഉദ്യോഗസ്ഥര്‍ പ്രത്യേകം പ്രതിനിധി സംഘത്തിന് കാണിച്ചു കൊടുത്തു. വ്യാജരേഖകള്‍ കണ്ടെത്താനുള്ള സെന്ററിന്റെ കഴിവിലെ ഗണ്യമായ പുരോഗതിയെ അറ്റോര്‍ണി ജനറല്‍ പ്രശംസിച്ചു. ഇത് ആധുനിക സാങ്കേതിക വിദ്യകളിലും പ്രത്യേക മാനവശേഷി പരിശീലനത്തിലുമുള്ള നിരന്തരമായ നിക്ഷേപത്തിന്റെ ഫലമാണെന്നും ഇത് രേഖാസുരക്ഷ ശക്തിപ്പെടുത്തുന്നതിനും കൃത്രിമത്വമോ വ്യാജരേഖാ ശ്രമങ്ങളോ പരിമിതപ്പെടുത്തുന്നതിനും നേരിട്ട് സഹായിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എയര്‍പോര്‍ട്ടിലെ ഡോക്യുമെന്റ് എക്സാമിനേഷന് സെന്റര്‍ ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര നിലവാരമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും എല്ലാ രേഖകളുടെയും കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കാന്‍ പബ്ലിക് പ്രോസിക്യൂഷനുമായും മറ്റു ബന്ധപ്പെട്ട അധികാരികളുമായും അടുത്ത സഹകരണം പുലര്‍ത്തുന്നുണ്ടെന്നും അറ്റോര്‍ണി ജനറല്‍ കൂട്ടിച്ചേര്‍ത്തു.
ദുബൈയിലെ ജുഡീഷ്യല്‍,സുരക്ഷാ സ്ഥാപനങ്ങള്‍ തമ്മിലുള്ള യോജിപ്പും സഹകരണം ഈ സന്ദര്‍ശനം പ്രതിഫലിപ്പിക്കുന്നുവെന്ന് ലഫ്.ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു. ജുഡീഷ്യല്‍ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതില്‍ പ്രത്യേക കേന്ദ്രങ്ങളുടെ നിര്‍ണായക പങ്കും നീതിന്യായത്തോടുള്ള സഹകരണ സമീപനവും രേഖാ വഞ്ചനയില്‍ നിന്നുള്ള സംരക്ഷണവും ഈ സന്ദര്‍ശനത്തിലൂടെ വ്യക്തമായി ബോധ്യപ്പെടുത്താന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ദുബൈയിലെ വിവിധ അതിര്‍ത്തികളിലെ പാസ്പോര്‍ട്ട് നിയന്ത്രണ ഉദ്യോഗസ്ഥര്‍ക്ക് വ്യാജരേഖകള്‍ കണ്ടെത്തുന്നതില്‍ വിദഗ്ധ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും രേഖാ പരിശോധനയിലും വ്യക്തിത്വം സ്ഥിരീകരിക്കുന്നതിലും അവര്‍ക്ക് വിപുലമായ അറിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റവും പുതിയ വ്യാജരേഖാ നിര്‍മാണ രീതികളും സാങ്കേതിക വിദ്യകളും മനസിലാക്കുന്നതിനായി സെന്റര്‍ പതിവായി ഇവര്‍ക്ക് പരിശീലന ക്ലാസുകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
താമസാനുമതി, ലൈസന്‍സുകള്‍,സ്റ്റാമ്പുകള്‍,പാസ്പോര്‍ട്ടിന്റെ എല്ലാ ഘടകങ്ങളും ഉള്‍പ്പെടെ യാത്രാ നടപടികളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തങ്ങള്‍ പരിശോധിക്കുന്നുവെന്ന് ഡോക്യുമെന്റ് എക്സാമിനേഷന് മുഖ്യ ഉപദേഷ്ടാവ് അഖീല്‍ അല്‍ നജ്ജാര്‍ പറഞ്ഞു. ആധുനിക ഉപകരണങ്ങളും സോഫ്റ്റ്വെയറുകളും ഉപയോഗിച്ച് പ്രത്യേക പരിശീലനം ലഭിച്ച ടീമാണ് ഈ പരിശോധനകള്‍ നടത്തുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ ശ്രമങ്ങള്‍ അളക്കാവുന്ന ഫലങ്ങള്‍ നല്‍കിയിട്ടുണ്ട്. അടുത്തിടെയുള്ള സെന്ററിന്റെ സ്ഥിതിവിവരക്കണക്കുകള്‍ വ്യാജരേഖകള്‍ കണ്ടെത്തലില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് കാണിക്കുന്നു, ഇത് പരിശോധനാ,ഓഡിറ്റിങ് സംവിധാനത്തിന്റെ കാര്യക്ഷമത മെച്ചപ്പെട്ടതിനെ പ്രതിഫലിക്കുന്നു. കഴിഞ്ഞ വര്‍ഷം 1914 വ്യാജ വിദേശ പാസ്പോര്‍ട്ട് കേസുകളാണ് കേന്ദ്രം കണ്ടെത്തിയത്. എന്നാല്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ 425 കേസുകളാണെന്നും ഇവ ഗണ്യമായി വര്‍ധിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ജീവനക്കാരുടെ രേഖാ ഓഡിറ്റിങ്ങിലും പരിശോധനയിലും കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനായി 170 പ്രത്യേക പരിശീലന കോഴ്സുകള്‍ ഡയരക്ടറേറ്റ് നടത്തിയിട്ടുണ്ട്.
ഡോക്യുമെന്റ് എക്സാമിനേഷന് സെന്ററിന് എമിറേറ്റ്സ് ഇന്റര്‍നാഷണല്‍ അക്രഡിറ്റേഷന് സെന്ററില്‍ നിന്ന് അന്താരാഷ്ട്ര അംഗീകാരവും ഐഎസ്ഒ സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. യുഎഇയിലെ യാത്രാ രേഖാ പരിശോധനയ്ക്കുള്ള ഫോറന്‍സിക് ലബോറട്ടറിയായി ഇത് ഔദേ്യാഗികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ആഗോളതലത്തില്‍ അംഗീകരിച്ച സാങ്കേതിക മാനദണ്ഡങ്ങളോടുള്ള ഡയരക്ടറേറ്റിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണിത്.
പ്ലാസ്റ്റിക് സര്‍ജറി കാരണം മുഖത്തെ രൂപമാറ്റത്തെക്കുറിച്ചും സന്ദര്‍ശനത്തില്‍ വിശദമായ ചര്‍ച്ച നടന്നു. ഒരാളുടെ യഥാര്‍ത്ഥ വ്യക്തിത്വം പ്രതിഫലിക്കുന്നതിനും അതിര്‍ത്തി കടമ്പകളില്‍ സങ്കീര്‍ണതകളോ സംശയങ്ങളോ ഒഴിവാക്കുന്നതിനും പാസ്പോര്‍ട്ട് ഫോട്ടോകള്‍ പുതുക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. വലിയ മുഖമാറ്റങ്ങള് വരുത്തിയ വ്യക്തികള്‍ ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് തങ്ങളുടെ ഔദ്യോഗിക രേഖകള്‍ അപ്ഡേറ്റ് ചെയ്യാന്‍ നിര്‍ദേശിക്കപ്പെട്ടു. ജനറല്‍ ഡയരക്ടറേറ്റ് സ്വീകരിച്ചിരിക്കുന്ന പ്രഫഷണല്‍ സംവിധാനങ്ങളിലുള്ള പങ്കാളികളുടെ ആത്മവിശ്വാസം പ്രതിഫലിക്കുന്നതും നൂതനത്വത്തിലും സ്ഥാപനപരമായ സഹകരണത്തിലും അധിഷ്ഠിതമായ ഒരു വിശ്വസനീയ സേവന അന്തരീക്ഷം വളര്‍ത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗവുമാണ് ഈ സന്ദര്‍ശനമെന്ന് ജനറല്‍ ഡയരക്ടറേറ്റ് വിശദീകരിച്ചു.
കൗണ്‍സിലര്‍ സാമി അല്‍ ഷംസി (സീനിയര്‍ അഡ്വക്കേറ്റ് ജനറല്‍, ദുബൈ പ്രോസിക്യൂഷന് മേധാവി),കൗണ്‍സിലര്‍ ഡോ.അലി ഹമീദ് ബിന്‍ ഖാത്തം (അഡ്വക്കേറ്റ് ജനറല്‍, നാഷണാലിറ്റി ആന്റ് റെസിഡന്‍സി പ്രോസിക്യൂഷന് മേധാവി),കൗണ്‍സിലര്‍ യൂസുഫ് ഫൗലാദ് (സീനിയര്‍ അഡ്വക്കേറ്റ് ജനറല്‍, ദെയ്റ പ്രോസിക്യൂഷന് മേധാവി),കൗണ്‍സിലര്‍ സലാ ഫറൂഷ അല്‍ ഫലാസി (അഡ്വക്കേറ്റ് ജനറല്‍, ട്രാഫിക് ആന്റ് റോഡ് പ്രോസിക്യൂഷന് മേധാവി), അറ്റോര്‍ണി ജനറലിന്റെ ഓഫീസിലെ ഡയരക്ടര്‍ മുസ്തഫ അല്‍ ഷഹീന്,കമ്മ്യൂണിറ്റി കമ്മ്യൂണിക്കേഷന്‍സ് മേധാവി താരീഖ് സൈഫ് എന്നിവരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.