
ഇരുട്ടിലായ യമനില്‍ പത്ത് ലക്ഷം വീടുകള്‍ക്ക് വൈദ്യുതി നല്കി യുഎഇ
ദുബൈ: ലോകത്തിലെ മികച്ച നഗരങ്ങളിലൊന്നായ ദുബൈയിലെ റോഡുകളില്‍ ഇന്റലിജന്റ് ട്രാഫിക് സംവിധാനത്തിന്റെ രണ്ടാംഘട്ടം നടപ്പാക്കുന്നു.
ദുബൈ ആര്‍ടിഎ ഐടിഎസ് ഇംപ്രൂവ്മെന്റ് ആന്‍ഡ് എക്സ്പാന്ഷന് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ പഠനവും രൂപകല്‍പ്പനയും ആരംഭിച്ചു. ഈ സാങ്കേതിക വിദ്യയിലൂടെ എമിറേറ്റിലെ പ്രധാന റോഡുകളുടെ 100 ശതമാനവും കവര്‍ ചെയ്യാന്‍ ചെയ്യും. കോഓപ്പറേറ്റീവ് ഇന്റലിജന്റ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റംസ് (CITS) പോലെയുള്ള ഏറ്റവും പുതിയ ഇന്റലിജന്റ് ടെക്നോളജികളും സോഫ്റ്റ്വെയറുകളും സ്വീകരിക്കാനും നൂതന ഐടിഎസ് സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിലൂടെ ദുബൈയെ ലോകോത്തര നഗരങ്ങളുടെ പട്ടികയിലെത്തിക്കും. ഇന്റലിജന്റ് ട്രാഫിക് സിസ്റ്റത്തിന്റെ (ഐടിഎസ്) വ്യാപ്തി വിപുലീകരിക്കുന്നതിനും രാജ്യത്തെ ഏറ്റവും സ്മാര്‍ട്ടായ നഗരമാകാനുള്ള ദുബൈയുടെ ശ്രമങ്ങളുടെ ഭാഗമായുള്ള യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണിത്. ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ് പദ്ധതിയുടെ രണ്ടാം ഘട്ടം 2026 ല്‍ പൂര്‍ത്തിയാക്കുമെന്നും അതോടെ പ്രധാന റോഡ് ശൃംഖലയുടെ കവറേജ് നിലവിലെ 60 ശതമാനത്തില്‍ നിന്ന് 100 ശതമാനമായി വികസിപ്പിക്കുമെന്ന് ആര്‍ടിഎ എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ബോര്‍ഡ് ചെയര്മാന്, ഡയറക്ടര്‍ ജനറല്‍ മത്തര്‍ അല്‍ തായര്‍ പറഞ്ഞു. ഈ സംവിധാനം ഉള്‍ക്കൊള്ളുന്ന റോഡ് ശൃംഖലയുടെ നീളം 480 കിലോമീറ്ററില്‍ നിന്ന് 710 കിലോമീറ്ററായി ഉയരും. ഇതുവരെ നഗരത്തിലെ ട്രാഫിക് അവസ്ഥയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് തല്‍ക്ഷണം വിവരങ്ങള്‍ നല്കാന് കഴിയും. ട്രാഫിക് നിരീക്ഷണ ക്യാമറകളും വേഗത അളക്കുന്ന ഉപകരണങ്ങളും കാലാവസ്ഥാ സെന്‍സര്‍ സ്റ്റേഷനുകള്‍ കൂടുതലായി സ്ഥാപിക്കുക വഴിയാണ് എളുപ്പത്തിലുള്ള വിവരങ്ങള്‍ കൈമാറുക. ആഗോളതലത്തില്‍ തന്നെ ഏറ്റവും വലുതും സങ്കീര്‍ണ്ണവുമായ ട്രാഫിക് നിയന്ത്രണ കേന്ദ്രങ്ങളിലൊന്നായ അല്‍ ബര്‍ഷയിലെ ദുബൈ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ് സെന്റര്‍ വഴിയാണ് ആര്‍ടിഎ എമിറേറ്റിലെ ട്രാഫിക് നിയന്ത്രിക്കുന്നത്. സിംഗപ്പൂരിനും സിയോളിനുമൊപ്പം ദുബൈയുടെ വിപുലീകരണത്തെ എത്തിക്കാനും ലോകത്തെ മുന്‍നിര നഗരങ്ങളില്‍ ഒന്നാക്കി മാറ്റാനും കേന്ദ്രം നൂതന സാങ്കേതികവിദ്യകളും ട്രാഫിക് മാനേജ്മെന്റ് സംവിധാനങ്ങളും ഉപയോഗിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്, നൂതന ആശയവിനിമയ സംവിധാനങ്ങള്‍, വിവിധ മോണിറ്ററിംഗ് ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്ന ഒരു സംയോജിത സാങ്കേതിക പ്ലാറ്റ്ഫോം ആണ് ദുബൈ ഐടിഎസ് സെന്റര്‍.