
അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി
ദുബൈ: കസ്റ്റംസ് നടത്തിയ വ്യാപകമായ എയര്‍ കാര്‍ഗോ പരിശോധനയില്‍ ദശലക്ഷക്കണക്കിന് സിഗരറ്റുകളും ആയിരക്കണക്കിന് സൗന്ദര്യവര്‍ദ്ധക വസ്തുക്കളും പിടിച്ചെടുത്തു. മൂന്ന് മാസത്തെ വിപുലമായ പരിശോധനാ കാമ്പയിനിലാണ് കള്ളക്കടത്ത് സാധനങ്ങള്‍ കണ്ടെത്തിയത്. എയര്‍ കാര്‍ഗോ സെന്ററുകളില്‍ നിന്നും 35 ടണ്ണിലധികം കള്ളക്കടത്ത്, വ്യാജ സാധനങ്ങള്‍ പിടിച്ചെടുത്തു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ നടത്തിയ വലിയ വേട്ടയാണിത്.
12 ദശലക്ഷം കള്ളക്കടത്ത് സിഗരറ്റുകള്‍, 6.7 ദശലക്ഷം വ്യാജ സിഗരറ്റുകള്‍, 37,110 വ്യാജ സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍, 3,632 അനധികൃത ഇലക്ട്രോണിക് ഘടകങ്ങള്‍, ആഗോള ബ്രാന്‍ഡുകളുടെ 10,520 വ്യാജ വസ്തുക്കള്‍ എന്നിവ കണ്ടുകെട്ടി. യുഎഇയുടെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കുക, കള്ളക്കടത്തും കരിഞ്ചന്തയും തടയുക, സമൂഹത്തിന്റെ സാമ്പത്തിക, പൊതുജനാരോഗ്യം സംരക്ഷിക്കുക തുടങ്ങിയവയിലുള്ള ദുബൈ കസ്റ്റംസിന്റെ ദൗത്യതത്തിനുള്ള ശക്തമായ നീക്കമാണിത്. പരിശോധനാ സംഘങ്ങളുടെ പരിശ്രമത്തെ ദുബൈ കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുള്ള ബുസെനാദ് അഭിനന്ദിച്ചു. സംശയാസ്പദമായ കയറ്റുമതി തടയുന്നതിനും അവ കണ്ടെത്തുന്നതിനുമുള്ള വിപുലമായ സംവിധാനങ്ങളും സാങ്കേതികവിദ്യകളും, ഉയര്‍ന്ന വൈദഗ്ധ്യമുള്ള പരിശോധനാ സംഘവും കസ്റ്റംസിനുണ്ട്. ഡാറ്റ വിശകലനത്തിലും കയറ്റുമതി നിരീക്ഷണത്തിലും വിപുലമായ വൈദഗ്ധ്യമുള്ള ഒരു കസ്റ്റംസ് ഇന്റലിജന്‍സ് വകുപ്പും സജ്ജരാണെന്ന് അദ്ദേഹം പറഞ്ഞു. ആഗോള വ്യാപാരത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയും വ്യോമ കാര്‍ഗോയുടെ വ്യാപനവും ഈ മേഖലയില്‍ വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. എയര്‍ കാര്‍ഗോ രംഗത്ത് സുരക്ഷിതത്വം നിലനിര്‍ത്തുന്നതില്‍ ഇന്‍സ്പെക്ടര്‍മാരുടെ പങ്ക് എയര്‍ കാര്‍ഗോ സെന്റേഴ്സ് മാനേജ്മെന്റ് ഡയറക്ടര്‍ സുല്‍ത്താന്‍ സെയ്ഫ് അല്‍ സുവൈദി ഊന്നിപ്പറഞ്ഞു. ‘നൂതന സ്കാനിംഗ് സംവിധാനങ്ങള്‍ ഉപയോഗിച്ച് എല്ലാ പാഴ്സലുകളും സമഗ്രമായി പരിശോധിക്കുന്നു. സംശയം ഉണ്ടാകുമ്പോള്‍, ഇനങ്ങള്‍ വിശദമായ മാനുവല്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നു. അതേസമയം കസ്റ്റംസ് ക്ലിയറന്‍സ് വേഗത്തിലാക്കി സാധനങ്ങള്‍ കൃത്യസമയത്ത് വിപണിയില്‍ എത്തുന്നുവെന്ന് ഉറപ്പാക്കുന്നു-അദ്ദേഹം പറഞ്ഞു. വ്യാജ വസ്തുക്കള്‍ കണ്ടെത്തുന്നതിലും നീക്കം ചെയ്യുന്നതിലും കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് പതിവായി വര്‍ക്ക്ഷോപ്പുകള്‍ നടത്തുന്നതായും അദ്ദേഹം പറഞ്ഞു.