
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
ദുബൈ: ബലിപെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് ദുബൈ എക്സ്പോ സിറ്റിയില്‍ കുടുംബങ്ങള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചു. സെപ്തംബര്‍ 30 വരെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മുതല്‍ മൂന്ന് പ്രധാന പവലിയനുകളിലേക്ക് സൗജന്യ പ്രവേശനം നേടാം. ദുബൈയിലെ ചൂടേറിയ കാലാവസ്ഥയില്‍ എയര്‍ കണ്ടീഷന്‍ ചെയ്തതും വിദ്യാഭ്യാസ സംബന്ധമായ അനുഭവങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്നതുമായ എക്പോ സിറ്റിയില്‍ കുട്ടികള്‍ക്ക് അധിക ചെലവില്ലാതെ അവസരം നല്‍കുന്നതാണ് ഈ ഓഫര്‍. കാടുകള്‍ക്കും സമുദ്രങ്ങള്‍ക്കും കീഴില്‍ ആഴത്തിലുള്ള യാത്ര വാഗ്ദാനം ചെയ്യുന്ന പ്രധാന പവലിയനായ ടെറ,പുരാതന കണ്ടുപിടുത്തങ്ങളില്‍ നിന്ന് യുഎഇയുടെ ചൊവ്വാ ദൗത്യ ചരിത്രത്തിലൂടെ പ്രായോഗികവും ഹൈടെക് അനുഭവവും നല്കുന്ന അലിഫ്,ഭരണാധികാരിയുടെ ദര്ശനനുസരിച്ച് ദുബൈയുടെ പരിവര്‍ത്തനത്തിന്റെ കഥ പറയുന്ന വിഷന്‍ എന്നിവ കുട്ടികള്‍ക്ക് നവ്യാനുഭവമാകും. ഉത്സവ സീസണുകളെ മനോഹരമാക്കുന്ന ഈ സംരംഭം കുടുംബങ്ങളെ എക്സ്പോ സിറ്റിയുടെ ആകര്‍ഷകമായ ഇടങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകും. സംവേദനാത്മക പഠനവും അര്‍ത്ഥവത്തായ വിനോദവും സംയോജിപ്പിച്ചാണ് എക്സ്പോ സിറ്റി അണിയിച്ചൊരുക്കിയിട്ടുള്ളത്. പെരുന്നാള്‍ അവധിക്കാലം ആഘോഷമാക്കാനും വേനല്‍ക്കാല ചുടില്‍ നിന്ന് മോചനം നേടാനും എക്സ്പോ സിറ്റിയിലെ സന്ദര്‍ശനം കുട്ടികള്‍ക്ക് സഹായകമാകും.