
ദുബൈ ഗ്ലോബല്‍ വില്ലേജ് ഒക്ടോബര്‍ 15ന് തുറക്കും
ദുബൈ: ഗതാഗതം സുഗമമാക്കുന്നതിനും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുമായി ദുബൈയില്‍ രണ്ട് പാലങ്ങള്‍ തുറന്നു. ശൈഖ് റാഷിദ് സ്ട്രീറ്റിലെയും അല്‍ മിന സ്ട്രീറ്റിലെയും പാലങ്ങള്‍ കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ സഞ്ചാരികള്‍ക്കും ഉപയോഗിക്കാം. ഗതാഗതം സുഗമമാക്കുന്നതിനും റോഡ് ക്രോസിംഗുകള്‍ സുരക്ഷിതമാക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്ത രണ്ട് പുതിയ കാല്‍നട പാലങ്ങള്‍ ഈ മേഖളയില്‍ ഏറെ ഗുണം ചെയ്യും.
ശൈഖ് റാഷിദ് സ്ട്രീറ്റിലെയും അല്‍ മിന സ്ട്രീറ്റിലെയും ക്രോസിംഗുകള്‍ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ അല്‍ ഷിന്ദഗ കോറിഡോര്‍ മെച്ചപ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമാണ്. കാല്‍നടയാത്രക്കാര്‍ക്ക് തിരക്കേറിയ ജംഗ്ഷനുകള്‍ മുറിച്ചുകടക്കാന്‍ കഴിയുന്ന തരത്തില്‍ ലിഫ്റ്റുകള്‍, പടികള്‍, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഓരോന്നിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശൈഖ് റാഷിദ് സ്ട്രീറ്റ് പാലത്തിന് 91 മീറ്ററും അല്‍ മിന സ്ട്രീറ്റ് പാലത്തിന് 109 മീറ്ററുമാണ് നീളം. 2040 ആകുമ്പോഴേക്കും ദുബൈയിലെ ജനസംഖ്യ 5.8 ദശലക്ഷമായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ അടിസ്ഥാന സൗകര്യങ്ങളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുകയാണ്. ആര്‍ടിഎ ആറ് കാല്‍നട, സൈക്കിള്‍ പാലങ്ങള്‍ കൂടി നിര്‍മ്മാണത്തിലാണ്. അഞ്ചെണ്ണം വര്‍ഷാവസാനത്തോടെയും ആറാമത്തെ പാലം 2027 ന്റെ തുടക്കത്തിലും തുറക്കും. 2030 അവസാനത്തോടെ ആര്‍ടിഎ 23 പാലങ്ങള്‍ കൂടി നിര്‍മ്മിക്കും.
ദുബൈയെ കാല്‍നട, സൈക്കിള്‍ സൗഹൃദ നഗരമാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ആര്‍ടിഎ ഡയറക്ടര്‍ ജനറല്‍ മാറ്റര്‍ അല്‍ തായര്‍ പറഞ്ഞു. ഇതിനകം നിലവിലുള്ള കാല്‍നട പാലങ്ങളും വരാനിരിക്കുന്നതും ചേര്‍ന്ന് ദുബൈയിലുടനീളമുള്ള റെസിഡന്‍ഷ്യല്‍ ഏരിയകളെ പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു ശൃംഖല സൃഷ്ടിക്കുന്നു. അതുവഴി താമസക്കാരെ മികച്ച യാത്രകള്‍ക്കായി സുസ്ഥിരമായ വ്യക്തിഗത മൊബിലിറ്റി മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ശൈഖ് സായിദ് റോഡിനും അല്‍ ഖൈല്‍ റോഡിനും ഇടയിലുള്ള ലിങ്കുകള്‍ ദുബൈ ഇന്റര്‍നെറ്റ് സിറ്റി, അല്‍ ബര്‍ഷ ഹൈറ്റ്സ്, അല്‍ ബര്‍ഷ 3 എന്നിവയിലൂടെ അല്‍ സുഫൂഹിനെയും ദുബൈ ഹില്‍സിനെയും ബന്ധിപ്പിക്കുന്നതാണ് പദ്ധതി.
ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റ്, ബിസിനസ് ബേ, ഡൗണ്ടൗണ് എന്നിവിടങ്ങളിലൂടെ വ്യാപിച്ചുകിടക്കുന്ന സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലെ അല്‍ സുകൂക്ക് സ്ട്രീറ്റില്‍ ആറാമത്തെ പാലം ഉണ്ടാകും. 2006ല്‍ 26 ആയിരുന്ന കാല്‍നട പാലങ്ങളുടെയും അണ്ടര്‍പാസുകളുടെയും എണ്ണം കഴിഞ്ഞ വര്‍ഷം അവസാനത്തോടെ 177 ആയി വര്‍ദ്ധിച്ചു. വരാനിരിക്കുന്ന ആറ് പാലങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ മൊത്തം എണ്ണം 200 കവിയും.