
യുഎഇ സ്വദേശിവത്കരണം: പരിശോധന തുടങ്ങി
ദുബൈ: സേവന മികവിന്റെ അടിസ്ഥാനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ആമര്‍ സെന്ററുകളെ ദുബൈ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) ആദരിച്ചു. പൊതുസേവന രംഗത്ത് മത്സരബുദ്ധിയും നവീകരണ ശേഷിയും പ്രകടിപ്പിച്ച ദുബൈയിലെ അഞ്ച് ആമര്‍ സെന്ററുകളെയാണ് ജിഡിആര്‍എഫ്എ ആദരിച്ചത്. ദുബൈ ഫെസ്റ്റിവല്‍ സിറ്റിയിലെ ഇന്റര്‍കോണ്ടിനന്റല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ജിഡിആര്‍എഫ്എ ഡയരക്ടര്‍ ജനറല്‍ ലെഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി,ഉപമേധാവി മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബി ന് സുറൂര്‍,വിവിധ അസി.ഡയരക്ടര്മാര്,ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
മിസ്റ്ററി ഷോപ്പര്‍മാരുടെ ഫലങ്ങള്‍,ഉപഭോക്തൃ സംതൃപ്തി,പരാതികളുടെ കാര്യക്ഷമമായ പരിഹാരം എന്നിവ ഉള്‍പ്പെടെയുള്ള കൃത്യമായ മാനദണ്ഡങ്ങളാണ് മികച്ച സെന്ററുകളെ തിരഞ്ഞെടുക്കുന്നതിന് അടിസ്ഥാനമാക്കിയതെന്ന് സംഘാടകര്‍ വ്യക്തമാക്കി. സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ നടത്തുന്ന യഥാര്‍ത്ഥ നിക്ഷേപം ഉപഭോക്താവുമായുള്ള നേരിട്ടുള്ള ബന്ധമാണെന്ന് ലഫ്.ജനറല്‍ അല്‍ മര്‍റി പറഞ്ഞു. ആമര്‍ സെന്ററുകളുടെ ആശയം 2016ലെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് രൂപപ്പെട്ടത്. 2017ല്‍ അതിന്റെ പ്രവര്‍ത്തന മാതൃക വിജയകരമായി നടപ്പിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രങ്ങളുടെ സേവന മികവിന് നല്കുന്ന ആദരവാണ് ഈ അംഗീകാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങിന്റെ ഭാഗമായി,ഉപഭോക്തൃ അനുഭവ മാനേജ്മെന്റിലെ മികച്ച നേതൃത്വം,ഉപഭോക്തൃ സ്വീകരണത്തിലെ മികവ്,സേവന നവീകരണങ്ങള്‍,പ്രശ്നപരിഹാരത്തിലെ സൃഷ്ടിപരമായ സമീപനങ്ങള്‍,വ്യക്തിപരമായ ഇടപെടലിലെ ഉത്കൃഷ്ടത എന്നിവയിലെ കഴിവുകള്‍ക്കനുസരിച്ച് വ്യക്തികളെയും ഡയരക്ടറേറ്റ് ആദരിച്ചു. മികച്ച മാതൃകാ ആമര്‍ സെന്ററുകളെ ആദരിക്കുന്നതിനായി ജിഡിആര്‍എഫ്എ വാര്‍ഷിക അവാര്‍ഡ് ‘സര്‍വീസ് പയനിയര്‍സ് അവാര്‍ഡ്’ പ്രഖ്യാപിച്ചു.
ആമര്‍ സെന്ററുകള്‍ ഡയരക്ടറേറ്റിന്റെ ദൗത്യത്തിന്റെ യഥാര്‍ത്ഥ വിപുലീകരണമാണെന്ന് എന്‍ട്രി പെര്‍മിറ്റ്സ് ആന്റ് റസിഡന്‍സി വിഭാഗത്തിലെ അസി.ഡയരക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഖലാഫ് അഹമ്മദ് അല്‍ ഗൈത്ത് പറഞ്ഞു. ദുബൈയിലെ വിവിധ താമസ മേഖലകളിലും പൊതു സൗകര്യങ്ങളിലുമായി 80 ആമര്‍ സെന്ററുകള്‍ ഡയരക്ടറേറ്റിനും സമൂഹത്തിനും ഇടയിലെ കണ്ണിയായി പ്രവര്‍ത്തിക്കുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ മെയ് അവസാനം വരെ ആമര്‍ സെന്ററുകള്‍ 1,811,485 ഇടപാടുകളും കഴിഞ്ഞ വര്‍ഷം 5,279,791 ഇടപാടുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതില്‍ റസിഡന്‍സി നിയമലംഘകരുടെ ഒത്തുതീര്‍പ്പ് കേസുകളും ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം അറിയിച്ചു.
അബുദാബിയിലെ ഭക്ഷ്യോത്പാദന കേന്ദ്രം അടച്ചുപൂട്ടി