
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
ദുബൈ: ഫിലിപ്പൈന്സിന്റ 127ാമത് സ്വാതന്ത്ര്യ ദിനാഘോഷമായ ‘കലയാന്‍ 2025’ല്‍ ദുബൈയിലെ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) തങ്ങളുടെ വിവിധ സേവനങ്ങള്‍ പരിചയപ്പെടുത്തി. യുഎഇയില്‍ അധിവസിക്കുന്ന വിവിധ രാജ്യക്കാരുമായി മികച്ച സാംസ്കാരിക ബന്ധം സ്ഥാപിക്കുന്നതിനും ദുബൈയിലെ വിസ,സ്മാര്‍ട്ട് സേവനങ്ങള്‍ പരിചയപ്പെടുത്തുന്നതിനും വേണ്ടിയായിരുന്നു പരിപാടി. യുഎഇ പ്രഖ്യാപിച്ച സാമൂഹിക വര്‍ഷാചരണത്തിന്റെ ഭാഗമായാണ് ജിഡിആര്‍എഫ്എ ഫിലിപ്പൈന്‍സിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായത്. യുഎഇ സഹിഷ്ണുത,സഹവര്‍ത്തിത്വകാര്യ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ആഘോഷത്തില്‍ 30,000ത്തിലധികം ഫിലിപ്പൈന്‍സ് പങ്കെടുത്തു. പ്രത്യേകം സജ്ജീകരിച്ച പവലിയനില്‍ സന്ദര്‍ശകര്‍ക്കായി വീഡിയോ കോള്‍ സേവനം,ഗോള്‍ഡന്‍ വിസ സേവനം,മറ്റു ഇതര സേവനങ്ങള്‍ എന്നിവ അവതരിപ്പിച്ചു. കൂടാതെ കുട്ടികളെ ആകര്‍ഷിക്കുന്നതിന് ഡയരക്ടറേറ്റിന്റെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ‘സലീം’,’സലാമ’ എന്നിവയുടെ സാന്നിധ്യവുമുണ്ടായിരുന്നു. കാണികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സംവേദനാത്മക ക്വിസ് മത്സരവും സംഘടിപ്പിച്ചു. വിജയികള്‍ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
സന്ദര്‍ശകരെ ഏറെ ആകര്‍ഷിച്ച ആഘോഷത്തില്‍, യുഎഇയും ഫിലിപ്പീന്‍സും തമ്മിലുള്ള ആഴമേറിയ ബന്ധവും രാജ്യത്തിന്റെ വികസനത്തില്‍ ഫിലിപ്പീനോ സമൂഹം വഹിക്കുന്ന പ്രധാന പങ്കും പ്രദര്‍ശിപ്പിച്ചു. ‘യുഎഇയില്‍ വസിക്കുന്ന വിവിധ സംസ്കാരങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുക എന്നത് സാമൂഹിക നിക്ഷേപമാണെന്നും ഫിലിപ്പൈന്‍ സമൂഹം രാജ്യത്തിന്റെ പുരോഗതിയില്‍ നിര്‍ണായക പങ്കു വഹിക്കുന്നുവെന്നും ദുബൈ ജിഡിആര്‍എഫ്എ മേധാവി ലഫ്.ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി അഭിപ്രായപ്പെട്ടു.