
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
ദുബൈ: എമിറേറ്റിലെ വിസ അപേക്ഷാ സേവന കേന്ദ്രമായ ആമര്‍ സെന്ററുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള പരിശീലന പദ്ധതിയ്ക്ക് ദുബൈ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) തുടക്കംകുറിച്ചു. ഇതിന്റെ ഭാഗമായി ആദ്യ സമഗ്ര പരിശീലന ടൂള്‍കിറ്റ് പുറത്തിറക്കി. കേന്ദ്രങ്ങളിലെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും ജീവനക്കാര്‍ക്ക് കൃത്യമായ അറിവ് നല്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പിന്റെ ഭാഗമായാണ് പരിശീലനം. സ്ഥാപനപരമായ മികവും മികച്ച ഉപഭോക്തൃ സേവനവും ഉറപ്പാക്കുന്ന തൊഴില്‍ സംസ്കാരം വളര്‍ത്തുക എന്ന ദുബൈ ജിഡിആര്‍എഫ്എയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ആമര്‍ സെന്ററുകളില്‍ പുതിയതായി നിയമിച്ച 80% ജീവനക്കാര്‍ക്ക് പരിശീലനം നല്കി കഴിഞ്ഞു. നടപടിക്രമങ്ങള്‍,പെരുമാറ്റരീതികള്‍,നിയമപരമായ കാര്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതായിരുന്നു സമഗ്ര പരിശീലനം. സ്ഥാപനപരമായ അറിവ് കൈമാറുന്നതിനും സേവന മികവ് വര്‍ധിപ്പിക്കുന്നതിനും ഏകീകൃത പരിശീലനം തുടരും. പ്രഫഷണല്‍ മര്യാദകള്‍,സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍,രേഖകള്‍ സമര്‍പ്പിക്കേണ്ട രീതി,പുതിയ ഇന്‍ഡെക്സിങ് സംവിധാനം,ഭരണപരമായ നിയമ ലംഘനങ്ങളും പിഴകളും എന്നിവയെല്ലാം പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജനറല്‍ ഡയരക്ടറേറ്റ് അറിയിച്ചു. ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാവുന്നതും പ്രായോഗികമായ രീതിയിലുമാണ് പരിശീലന മൊഡ്യൂള്‍ തയാറാക്കിയിട്ടുള്ളത്.
സേവന നിലവാരം ജീവനക്കാരെ ശാക്തീകരിക്കുന്നതിലൂടെയാണ് ആരംഭിക്കുന്നതെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്ന് ജിഡിആര്‍എഫ്എ എന്‍ട്രി ആന്റ് റസിഡന്‍സ് പെര്‍മിറ്റ്സ് വിഭാഗം ഡയരക്ടര്‍ ജനറല്‍ അസി.ബ്രിഗേഡിയര്‍ ജനറല്‍ ഖലഫ് അഹമ്മദ് അല്‍ ഗൈത്ത് പറഞ്ഞു. നടപടിക്രമപരമായ അറിവ് ഏകീകരിക്കുന്നത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുഗമവും കാര്യക്ഷമവുമായ അനുഭവം നല്കാന് സഹായിക്കും. ഈ പരിശീലനം ഒരു പഠന മാര്‍ഗം എന്നതിലുപരി ജിഡിആര്‍എഫ്എയുടെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായ മൂല്യാധിഷ്ഠിതവും പ്രഫഷണല്‍ പരവുമായ സംസ്കാരം വളര്‍ത്തുന്നതിനുള്ള തന്ത്രപരമായ ചുവടുവെപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിലൂടെയും നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സേവന നിലവാരം ഉയര്‍ത്തുന്നതിലൂടെയും സ്ഥാപനത്തിന്റെ ഖ്യാതി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളുടെ ഭാഗമായാണ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നത്. ഇത് പൊതുജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കുകയും ദുബൈയിലെ താമസാനുമതി സേവനങ്ങള്‍ക്കായുള്ള പ്രധാന കേന്ദ്രമായി ആമര്‍ സെന്ററുകളെ ശക്തിപ്പെടുത്തുകയും ചെയ്യും. തുടര്‍ച്ചയായ പുരോഗതിക്കും പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനും മനുഷ്യവിഭവശേഷി വികസിപ്പിക്കുന്നതിനും ജനറല്‍ ഡയരക്ടറേറ്റ് നല്കുന്ന പ്രാധാന്യം ഈ പരിശീലന പദ്ധതിയിലൂടെ വ്യക്തമാകുന്നുവെന്നും ജിഡിആര്‍എഫ്എ വിശദീകരിച്ചു.