
യുഎഇ സ്വദേശിവത്കരണം: പരിശോധന തുടങ്ങി
ഒരുക്കങ്ങള്‍ പൂര്‍ണം; ഔദ്യോഗിക പ്രതിനിധി സംഘം ജൂണ്‍ ഒന്നിന് പുറപ്പെടും
ദുബൈ: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മത്തിന് പുറപ്പെടുന്ന തീര്‍ഥാടകരുടെ സുഗമമായ യാത്രയും തിരിച്ചുവരവും ഉറപ്പാക്കാന്‍ ദുബൈ വിമാനത്താവളങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. എമിറേറ്റ്സ്,ഫ്ളൈ ദുബൈ, സഊദിയ,ഫ്ളൈ നാസ് എന്നിവ ഓപറേറ്റ് ചെയ്യുന്ന 28 പ്രത്യേക വിമാനങ്ങളിലായി ഏകദേശം 3,100 തീര്‍ത്ഥാടകരാണ് ദുബൈ വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്നത്. ജൂണ്‍ ഒന്നിന് ടെര്‍മിനല്‍ 3ല്‍ നിന്ന് ദുബൈ സര്‍ക്കാറിന്റെ ഔദ്യോഗിക പ്രതിനിധി സംഘം ആദ്യ ഹജ്ജ് വിമാനത്തില്‍ ജദ്ദയിലേക്ക് പുറപ്പെടും. കാര്യക്ഷമമായ യാത്രാനുഭവം ഉറപ്പാക്കുന്നതിന് ദുബൈ എയര്‍പോര്‍ട്സ് വണ്‍ ഡിഎക്സ്ബി കമ്മ്യൂണിറ്റിയുമായി സഹകരിച്ച് 1,2,3 ടെര്‍മിനലുകളില്‍ പ്രത്യേക ചെക്ക് ഇന്‍ കൗണ്ടറുകള്‍,പ്രാര്‍ത്ഥനാ മുറികള്‍,വസ്ത്രം മാറാനുള്ള സൗകര്യങ്ങള്‍,ബഹുഭാഷാ ഗസ്റ്റ് എക്സ്പീരിയന്‍സ് അംബാസഡര്‍മാര്‍,ഹജ്ജ് കമ്മിറ്റി സപ്പോര്‍ട്ട് ഡെസ്കുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസം വെള്ളം സുരക്ഷിതമായി കൈകാര്യം ചെയ്യാനായി നിയുക്ത ബാഗേജ് കറൗണ്ടറുകള് അനുവദിച്ചിട്ടുണ്ട്. തീര്‍ത്ഥാടകര്‍ പുറപ്പെടുന്നതിന് കുറഞ്ഞത് നാലു മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തണമെന്നും ആവശ്യമായ എല്ലാ യാത്രാ രേഖകളും കരുതണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
ജൂണ്‍ ഒമ്പതിനും പന്ത്രണ്ടിനുമിടയില്‍ തീര്‍ത്ഥാടകര്‍ തിരിച്ചെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഊഷ്മളമായ സ്വീകരണം,ഏകോപിത ബാഗേജ് പിന്തുണ,എത്തിച്ചേരുമ്പോള്‍ അഭിനന്ദന സമ്മാനം എന്നിവയ്ക്കായുള്ള ഒരുക്കങ്ങളും തകൃതിയായി നടക്കുന്നുണ്ട്. വേനല്‍ക്കാല യാത്രാ തിരക്കും ഈദുല്‍ അള്ഹ അവധിക്കാലവും ഒത്തുചേരുന്നത് കൂടിയാണ് ഹജ്ജ് സീസണ്. ഈ സമയത്ത് സന്ദര്‍ശകരുടെ എണ്ണത്തില്‍ ദുബൈ വിമാനത്താവളങ്ങളില്‍ ഗണ്യമായ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.