സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്

ദുബൈ: രാജ്യത്തിന് വിദേശ നാണ്യം നേടിക്കൊടുത്ത് രാഷ്ട്രപുരോഗതിയില്‍ വലിയ സംഭാവന നല്‍കുന്നവരാണ് വിദേശത്തുള്ള ഇന്ത്യക്കാരായ പ്രവാസികളെന്നും അവരുടെ കഠിനാധ്വാനവും ത്യാഗവുമാണ് ഇന്ത്യയെ പുരോഗതിയിലേക്ക് നയിച്ചതെന്നും മുസ്ലിംലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡന്റും സി.എച്ച് സെന്റര്‍ ജില്ലാ ജനറല്‍ കണ്‍വീനറുമായ മാഹിന്‍ കേളോട്ട് പറഞ്ഞു. സാമൂഹ്യ ജീവകാരുണ്യ മേഖലയില്‍ നിസ്വാര്‍ത്ഥ കര്‍മങ്ങള്‍ കൊണ്ട് മാതൃകാ ജീവിതം നയിക്കുന്നവരാണ് കെഎംസിസി പ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു.
ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം ദുബൈയില്‍ എത്തിയ മാഹിന്‍ കേളോട്ട്,ലോയേഴ്സ് ഫോറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ഫൈസല്‍,മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഗോള്‍ഡന്‍ റഹ്്മാന്‍,മുസ്്ലിംലീഗ് ചെങ്കള പഞ്ചായത്ത് മുന്‍ ജനറല്‍ സെക്രട്ടറി പിഡിഎ റഹ്മാന് എന്നിവര്‍ക്ക് മണ്ഡലം കെഎംസിസി നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു. യുഎഇ കെഎംസിസി ട്രഷററും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റുമായ നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഹസ്ക്കര്‍ ചൂരി സ്വാഗതവും റസാഖ് ബദിയടുക്ക നന്ദിയുംപറഞ്ഞു.
ദുബൈ കെഎംസിസി ആക്ടിങ് സെക്രട്ടറി അഡ്വ.ഇബ്രാഹീം ഖലീല്‍,വൈസ് പ്രസിഡന്റ് ഹംസ തൊട്ടി,സെക്രട്ടറി അഫ്സല് മെട്ടമ്മല്‍, സംസ്ഥാന മുന്‍ ഭാരവാഹി ഹനീഫ് ചെര്‍ക്കള, ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി,ജനറല്‍ സെക്രട്ടറി ഹനീഫ് ടിആര്‍,ഭാരവാഹികളായ സിഎ ബഷീര്‍, ഫൈസല്‍ മുഹ്സിന്,സുബൈര്‍ അബ്ദുല്ല, പി.ഡി നൂറുദ്ദീന്‍,ഹസൈനാര്‍ ബീജന്തടുക്ക,സിദ്ദിഖ് ചൗക്കി,മണ്ഡലം ഭാരവാഹികളായ സിനാന് തൊട്ടാന്‍,തല്‍ഹത്ത് തളങ്കര,എംഎസ് ഹമീദ്,സുഹൈല്‍ കോപ്പ,ഖലീല്‍ ചൗക്കി,നാസര്‍ പാലകൊച്ചി,മറ്റു മണ്ഡലം ഭാരവാഹികളായ എജിഎ റഹ്്മാന്‍,ഖാലിദ് പാലാക്കി,റഫീഖ് മാങ്ങാട്,ഇബ്രാഹിം ബെരിക്ക,മന്‍സൂര്‍ മര്‍ത്യ,യൂസഫ് ഷേണി,ജബ്ബാര്‍ ബൈദാല,റിസ്വാന് കളനാട്,മുനിസിപ്പല്‍,പഞ്ചായത്ത് ഭാരവാഹികളായ തസ്്ലീം ബെല്‍ക്കാട്,ഷിഫാസ് പട്ടേല്‍,ഹനീഫ് അണങ്കൂര്‍,അന്‍വര്‍ പള്ളം,അസ്ലം ഗസ്സാലി, ഐപിഎം ഇബ്രാഹീം,റഫീഖ് എതിര്‍ത്തോട്,ഹബീബ് മൂലയില്‍,അബൂ പി.സി,ഖാദര്‍ പൈക്ക, സാബിത്ത് പി.സി,ഷക്കീല്‍ എരിയാല്‍,ജലാ ല്‍ കുന്നില്‍,ഖാദര്‍ മൊഗര്‍,തഹ്സീന് മൂപ്പ,അല്‍ത്താഫ് ചൗക്കി, ഷാഫി കമ്പാര്‍,സിദ്ദിഖ് പള്ളത്തടുക്ക,അസീസ് ചിമ്മിലടുക്ക,മൊയ്ദീന് ആദൂര്‍,സത്താര്‍ ആലംപാടി, അബ്ദുല്ല ബെളിഞ്ചം,ഇ.ബി അഹമ്മദ്, ഷാഫി ചെര്‍ക്കള,റസാഖ് ബന്ദിയോട്,അഷ്റഫ് തങ്ങള്‍,കാസറഗോഡ് ജ്വല്ലറി അസോസിയേഷന് ട്രഷറര്‍ കബീര്‍ നവരത്ന പ്രസംഗിച്ചു. മുനീഫ് ബദിയടുക്ക പ്രാര്‍ത്ഥന നടത്തി.