
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: കേരളത്തിന്റെ സാമൂഹിക ശാക്തീകരണത്തിന് പ്രവാസികളുടെ പങ്ക് മഹത്തരമാണെന്ന് എഴുത്തുകാരനും മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായ ഷെരീഫ് സാഗര്‍ പറഞ്ഞു. ദുബൈ അബുഹൈല്‍ കെഎംസിസി ആസ്ഥാനത്ത് നടന്ന കാസര്‍കോട് ജില്ലാ കെഎംസിസി എക്സിക്യുട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു. കേരളം ആസ്വദിക്കുന്നത് പ്രവാസികളുടെ വിയര്‍പ്പിന്റെ ഫലമാണ്. വിദ്യാഭ്യാസ,സാമൂഹിക,സാമ്പത്തിക മേഖലകളില്‍ പ്രവാസികള്‍ വലിയ സംഭാവനകള്‍ നല്കി. മുസ്ലിംലീഗ് പാര്‍ട്ടിയും പ്രവാസികളും ഒന്നിച്ചുചേര്‍ന്നാണ് കേരളത്തിലെ വിദ്യാഭ്യാസ ശാക്തീകരണത്തിന് കരുത്തുപകര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.
കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഹംസ തൊട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയുടെ ടീം വര്‍ക്ക് പ്രശംസനീയമാണെന്നും പ്രവാസ ലോകത്തും നാട്ടിലും ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും രക്തദാനത്തില്‍ ജില്ലയുടെ സേവനം അഭിമാനകരവും അതുല്യവുമാണെന്നും അദ്ദേഹം പറഞ്ഞു. കെഎംസിസി ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഹനീഫ് ടിആര്‍ സ്വാഗതവും ട്രഷറര്‍ ഡോ. ഇസ്മായില്നന്ദിയുംപറഞ്ഞു. സംസ്ഥാന സെക്രട്ടറി അഫ്സല് മെട്ടമ്മല്‍,ജില്ലാ ഭാരവാഹികളായ സലാം തട്ടാഞ്ചേരി,ഇസ്മായീല്‍ നാലാംവാതുക്കല്,സുബൈര്‍ അബ്ദുല്ല,റഫീഖ് പടന്ന,ഫൈസല്‍ മുഹ്സിന് തളങ്കര,സിഎ ബഷീര്‍ പള്ളിക്കര,അശ്റഫ് ബായാര്‍,സുബൈര്‍ കുബനൂര്‍, സിദ്ദീഖ് ചൗക്കി,ബഷീര്‍ പാറപ്പള്ളി,ആസിഫ് ഹൊസങ്കടി പ്രസംഗിച്ചു.