
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
ദുബൈ കാസര്‍കോട് ജില്ലാ കെഎംസിസി എക്സിക്യൂട്ടീവ് മീറ്റ്
ദുബൈ: വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി ദുബൈ കെഎംസിസി ആക്ടിങ് ജനറല്‍ സെക്രട്ടറി അഡ്വ.ഇബ്രാഹീം ഖലീല്‍. കാസര്‍കോട് ജില്ലാ കെഎംസിസി എക്സിക്യൂട്ടീവ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ന്യൂനപക്ഷ സമൂഹങ്ങളുടെ സാംസ്കാരിക-മതപരമായ അവകാശങ്ങള്‍ പരിരക്ഷിക്കുന്നതിലുള്ള സുപ്രീംകോടതിയുടെ നീതിബോധത്തെയും അദ്ദേഹം പ്രശംസിച്ചു. ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഹനീഫ് ടിആര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി അഫ്സല് മെട്ടമ്മല്‍,ഭാരവാഹികളായ അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര,എന്‍കെ ഇബ്രാഹീം പ്രസംഗിച്ചു. മുന്‍ സംസ്ഥാന സെക്രട്ടറിയും മീഡിയ വിങ് ചെയര്‍മാനുമായിരുന്ന ഹനീഫ് കല്‍മാട്ട മുഖ്യാതിഥിയായി.
ന്യൂനപക്ഷങ്ങളുടെ സ്വത്തുക്കളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും സുപ്രീംകോടതിയുടെ തല്ക്കാല നിര്‍ദേശം ഈ ഭീഷണിയെ തടയുന്നതില്‍ പ്രതീക്ഷ നല്‍കുന്നതായും കെഎംസിസി നേതാക്കള്‍ പറഞ്ഞു. അഷ്റഫ് ബായാര്‍ പ്രാര്‍ത്ഥന നടത്തി. ഡോ. ഇസ്മായീല്‍ മൊഗ്രാല്‍ നന്ദി പറഞ്ഞു.
പരിശുദ്ധ ഹജ്ജ് കര്‍മത്തിന് പുറപ്പെടുന്ന മൊയ്ദീന് ബാവ,ബഷീര്‍ പാറപ്പള്ളി,ഫസല്‍ ബംബ്രാണ എന്നിവര്‍ക്ക് യാത്രയയപ്പ് നല്കി. റാഫി പള്ളിപ്പുറം, സലാം തട്ടാനിച്ചേരി,സിഎച്ച് നൂറുദ്ദീന്‍,ഇസ്മായീല്‍ നാലാം വാതുക്കല്,സുബൈര്‍ അബ്ദുല്ല,റഫീഖ് പടന്ന,ഹസൈനാര്‍ ബീജന്തടുക്ക,ഫൈസല്‍ മുഹ്സിന്,സിഎ ബഷീര്‍ പള്ളിക്കര,പിഡി നൂറുദ്ദീന്‍,സുബൈര്‍ കുബണൂര്‍,സിദ്ദീഖ് ചൗക്കി,ആസിഫ് ഹൊസങ്കടി പങ്കെടുത്തു.