
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
ദുബൈ: ഹസ്രത്ത് ഇബ്രാഹീം നബി(അ)യുടെയും മകന് ഇസ്മായീല്‍ നബി(അ)യുടെയും ത്യാഗോജ്ജ്വലമായ ജീവിത സ്മരണകളുണര്‍ത്തി ബലിപെരുന്നാള്‍ ദിനത്തില്‍ ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി ‘ഹലാ’ ഈദുല്‍ അള്ഹ ഈദിയ്യ സംഗമം സംഘടിപ്പിച്ചു. സൗഹാര്‍ദത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി മാറിയ സംഗമം ദുബൈയിലെ പ്രവാസി സമൂഹത്തിന് നവോന്മേഷവും സന്തോഷവും പകര്ന്നുനല്കി. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വേറിട്ട അനുഭവവുമായിരുന്നു ‘ഹല’. പോയകാലത്തെ പെരുന്നാള്‍ ഓര്‍മകളും പഴയകാല സ്നേഹബന്ധങ്ങളും പുതുക്കുന്നതിന്റെയും നവജീവിത പ്രതീക്ഷകള്‍ പങ്കിടുന്നതിന്റെയും നിമിഷങ്ങളായി ഹലാ ഈദ് സംഗമം മാറി.
പ്രവാസ ലോകത്തെ ഈദ് ആഘോഷം സാമൂഹ്യമാധ്യമങ്ങളിലൂടെ സന്ദേശമയച്ച് ഒതുങ്ങിയിരുന്ന കാലത്ത് നിന്നും വ്യത്യസ്തമായി, ഈദ് സന്തോഷം നേരിട്ട് കൈമാറാനായി ഈദ് നമസ്കാരത്തിനു പിന്നാലെ നൂറുകണക്കിന് ആളുകള്‍ സംഗമത്തില്‍ പങ്കെടുക്കാനെത്തി.
എല്ലാ പെരുന്നാളുകളിലും വളരെ വിപുലമായി ഈദാഘോഷം സംഘടിപ്പിച്ച് വരുന്ന കെഎംസിസി ജില്ലാ കമ്മിറ്റി ഇത്തവണയും പെരുന്നാളാഘോഷത്തിന് മാറ്റുകൂട്ടി. സംസ്ഥാന ആക്ടിങ് പ്രസിഡന്റ് അബ്ദുസ്സമദ് എടക്കുളം ഉദ്ഘാടനം ചെയ്തു. ജീവിതത്തിലുടനീളം സ്രഷ്ടാവിനോട് വിധേയത്വവും സൃഷ്ടികളോട് കരുണയും കാണിക്കണമെന്നാണ് പെരുന്നാളിന്റെ പാഠമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷനായി. മാധ്യമ പ്രവര്‍ത്തകരായ ഭാസ്കര രാജ്,ജലീല്‍ പട്ടാമ്പി,അനൂപ് കീച്ചേരി,മോട്ടിവേറ്റര്‍ മുനീര്‍ അല്‍ വഫ,കെഎംസിസി സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ അരിപാമ്പ്ര, ഭാരവാഹികളായ അബ്ദുല്ല ആറങ്ങാടി,ഹംസ തൊട്ടി,അഫ്സല് മെട്ടമ്മല്‍,കെപിഎ സലാം,മുഹമ്മദ് പട്ടാമ്പി,അഹമ്മദ് ബിച്ചി,സേഫ് ലൈന്‍ എംഡി ഡോ.അബൂബക്കര്‍ കുറ്റിക്കോല്‍,മുജീബ് മെട്രോ,സലാം ഹാജി വെല്‍ഫിറ്റ്,കെഎംസിസി ഭാരവാഹികളായ റഗ്ദാദ് മൂഴിക്കര,മഷ്റൂഹ് തങ്ങള്‍,മൊയ്തു മക്കിയാട്,മുജീബ് ആലപ്പുഴ,അഡ്വ.സാജിദ് അബൂബക്കര്‍,സലാം പാലക്കി,എംഎസ്എഫ് ഭാരവാഹി അസ്ഹറുദ്ദീന് മണിയോടി പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായ സലാം തട്ടാന്‍ചേരി,കെപി അബ്ബാസ്,സിഎ ബഷീര്‍ പള്ളിക്കര,ഫൈസല്‍ മുഹ്സിന്,പിഡി നുറുദ്ദീന്,സിദ്ദിഖ് ചൗക്കി,സുബൈര്‍ കുമ്പനൂര്‍,ആസിഫ് ഹൊസങ്കടി,മണ്ഡലം പ്രധാന ഭാരവാഹികളായ ഇബ്രാഹീം ബേരിക്ക,ഫൈസല്‍ പട്ടേല്‍,റഫീഖ് മാങ്ങാട്,ഖാലിദ് പാലക്കി,എജിഎ റഹ്മാന്,റാഷിദ് പടന്ന,ഹസ്ക്കര്‍ ചൂരി,സൈഫുദ്ദീന് മൊഗ്രാല്‍,റംഷാദ് പൊവ്വല്‍,ആരിഫ് കൊത്തിക്കാല്‍,ഹാരിസ് കൂളിയങ്കാല്‍,സലാം മാവിലാടം,മണ്ഡലം,മുന്‍സിപ്പല്‍,പഞ്ചായത്ത് ഭാരവാഹികള്‍ പങ്കെടുത്തു.
പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കെഎംസിസി ജില്ലാ സെക്രട്ടറി ഫൈസല്‍ മുഹ്സിന്റെയും വനിതാ കെഎംസിസി എക്സിക്യൂട്ടീവ് അംഗം സാജിദ ഫൈസലിന്റെയും മകള്‍ ഫാത്തിമ ഫൈസലിനും പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത മാര്‍ക്കോടെ വിജയിച്ച ജില്ലാ സെക്രട്ടറി ആസിഫ് ഹൊസങ്കടിയുടെ മകന് അബ്ദുറഹ്മാന് അസയ്ക്കുമുള്ള ജില്ലാ കമ്മിറ്റിയുടെ സ്നേഹപഹാരം മുഹമ്മദ് ബിന്‍ അസ്ലം സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ് ടിആര്‍ സ്വാഗതവും ട്രഷറര്‍ ഡോ.ഇസ്മായീല്‍ നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറി ബഷീര്‍ പാറപ്പള്ളി ഖിറാഅത്ത് നടത്തി.