
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
ദുബൈ: കാസര്‍കോട് ജില്ലാ ദുബൈ കെഎംസിസി കാസര്‍കോട് സിഎച്ച് സെന്ററുമായി സഹകരിച്ച് നിര്‍ധനരായ വൃക്കരോഗികള്‍ക്ക് 10 ലക്ഷം രൂപയുടെ ഡയാലിസിസ് സൗകര്യമൊരുക്കുന്നു. ജില്ലാ കെഎംസിസിയുടെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് കെയറിനു കീഴില്‍ ആയിരം യൂണിറ്റ് ഡയാലിസിസ് സൗജന്യമായി നല്കുന്ന പദ്ധതിയാണിത്. കാസര്‍കോട് വിന്‍ടച്ച് ഹോസ്പിറ്റലില്‍ അത്യാധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്ററിലാണ് സേവനം ലഭ്യമാവുക.
ഇതുസംബന്ധമായി ചേര്‍ന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു. കെഎംസിസി ജില്ലാ കമ്മിറ്റി ആരോഗ്യ രംഗത്ത് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാരക രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവരുടെ വേദനയില്‍ ആശ്വാസം നല്‍കുന്നത് ജീവകാരുണ്യ രംഗത്ത് മുന്‍ഗണന നല്‍കേണ്ട വിഷയമാണെന്നും സൗജന്യ ഡയാലിസിസ് പദ്ധതി അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷനായി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സിഎച്ച് സെന്ററിനെ ചേര്‍ത്തുപിടിക്കണമെന്നും കെഎംസിസിയും പ്രവാസികളും സിഎച്ച് സെന്ററിന് നല്കുന്ന പിന്തുണ മാതൃകാപരമാണെന്നും ഹൈദരലി തങ്ങള്‍ ഹെല്‍ത്ത് കെയര്‍ പദ്ധതിയിലൂടെ മാരക രോഗങ്ങളില്‍ വിഷമിക്കുന്നവരെ സഹായിക്കുന്ന പ്രവര്‍ത്തനം പ്രശംസനീയമാണെന്നും ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് അംഗവും കാസര്‍കോട് സിഎച്ച് സെന്റര്‍ ചെയര്‍മാനുമായ ലത്തീഫ് ഉപ്പളഗേറ്റ് പറഞ്ഞു. നിരാലംബരായ രോഗികള്‍ക്ക് താങ്ങായി നിലകൊള്ളാനും അവരുടെ കുടുംബങ്ങള്‍ക്ക് പ്രതീക്ഷ പകരുന്ന പദ്ധതികള്‍ ആവിഷ്കരിക്കാനും സിഎച്ച് സെന്ററും കെഎംസിസിയും ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്ന് വര്‍ക്കിങ് ചെയര്‍മാനും സിറ്റി ഗോള്‍ഡ് മാനേജിങ് ഡയരക്ടറുമായ കരീം കൊളിയാട് പറഞ്ഞു. കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അബ്ദുല്ല ആറങ്ങാടി,ഹംസ തൊട്ടി,സെക്രട്ടറി മാരായ അഡ്വ.ഇബ്രാഹീം ഖലീല്‍,അഫ്സല് മെട്ടമ്മല്‍,ജില്ലാ ഭാരവാഹികളായ സിഎച്ച് നൂറുദ്ദീന്‍ സലാം തട്ടാഞ്ചേരി,ഇസ്മായീല്‍ നാലാംവാതുക്കല്, കെപി അബ്ബാസ് കളനാട്,സുബൈര്‍ അബ്ദുല്ല, ഫീഖ് പടന്ന,ഹസൈനാര്‍ ബീജന്തടുക്ക,ഹനീഫ ബാവ,കെപി അബ്ബാസ് കളനാട്,മൊയ്തീന് അബ്ബ,പിഡി നൂറുദ്ദീന്‍,ഫൈസല്‍ മുഹ്സിന് തളങ്കര, സിഎ ബഷീര്‍ പള്ളിക്കര,അശ്റഫ് ബായാര്‍,സുബൈര്‍ കുബനൂര്‍,സിദ്ദീഖ് ചൗക്കി,ബഷീര്‍ പാറപ്പള്ളി,ആസിഫ് ഹൊസങ്കടി,റഫീഖ് കടാങ്കോട്,സുനീര്‍ പിപി പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് ടിആര്‍ സ്വാഗതവും ട്രഷറര്‍ ഡോ.ഇസ്മായീല്നന്ദിയുംപറഞ്ഞു