
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
പട്ടാമ്പി മണ്ഡലം ദുബൈ കെഎംസിസി ‘സുകൂന്’ റസിഡന്‍ഷ്യല്‍ ക്യാമ്പ് ഫുജൈറ ബു സാലിം ഫാം ഹൗസില്‍ സമാപിച്ചു. ദുബൈ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റും ക്യാമ്പ് അമീറുമായ മുഹമ്മദ് പട്ടാമ്പി, പാലക്കാട് ജില്ലാ കെഎംസിസി ജോ.സെക്രട്ടറിയും ക്യാമ്പ് ഡയരക്ടറുമായ അനസ് ആമയൂര്‍,മണ്ഡലം വൈസ് പ്രസിഡന്റ്ും അസി.ഡയറക്ടറുമായ ഇപി മുസ്തഫ ചുണ്ടമ്പറ്റ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി. പഠന ക്ലാസുകള്‍,ഗെയിംസ്,ഇശല്‍ നൈറ്റ് എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടന്നു. മണ്ഡലം പ്രസിഡന്റ് റഷീദ് കൊണ്ടൂര്‍ക്കര അധ്യക്ഷനായി. ജനറല്‍ സെക്രെട്ടറി അബ്ദുല്‍ ബാസിത് കൊപ്പം സ്വാഗതവും ട്രഷറര്‍ മുനീര്‍ കൈപ്പുറം നന്ദിയും പറഞ്ഞു. ‘മുസ്ലിമിന്റെ നിത്യ ജീവിതം’ മുസ്തഫ ഹുദവിയും ‘വിശ്വാസിയുടെ രാഷ്ട്രീയം’ സിയാദ് ഹുദവിയും ‘മുസ്ലിംലീഗ് ചരിത്ര പഠനം’ യുകെ മുഹമ്മദ് കുഞ്ഞിയും അവതരിപ്പിച്ചു. മണ്ഡലം ഭാരവാഹികളും സീനിയര്‍ നേതാക്കന്മാരുമുള്പ്പെടെ നാല്പതോളം പേര് ക്യാമ്പില്‍ പങ്കെടുത്തു.