ഡോ.ഷംഷീര്‍ വയലിലിന്റെ എഡ്യുക്കേഷന്‍ കമ്പനി സഊദി ഓഹരി വിപണിയില്‍ വമ്പിച്ച നേട്ടമുണ്ടാക്കി

രക്തസാക്ഷികള്‍ സത്യത്തിനും നീതിക്കും വേണ്ടി പോരാടിയവര്‍: ബഷീറലി തങ്ങള്‍
ദുബൈ: രക്തസാക്ഷികള്‍ സത്യത്തിനും നീതിക്കും വേണ്ടി സ്വജീവന്‍ ബലിയര്‍പ്പിച്ച് പോരാടിയവരാണെന്നും സമൂഹം എക്കാലവും അവരോട് കടപ്പെട്ടവരും അവരുടെ രണസ്മരണ നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധരുമായിരിക്കണമെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. യുഎഇയുടെ 54ാമത് ദേശീയ ദിനത്തോടനുബന്ധിച്ചുള്ള രാജ്യത്തിന്റെ രക്തസാക്ഷി ദിനാചരണത്തില്‍ പങ്കാളിയായി ദുബൈ കെഎംസിസി സംഘടിപ്പിച്ച മാര്‍ട്യേഴ്സ് ഡേ പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രോഗ്രാം ചെയര്മാന് റഈസ് തലശ്ശേരി അധ്യക്ഷനായി. ദുബൈ കെഎംസിസി ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര മുഖ്യപ്രഭാഷണം നടത്തി. ദുബൈ പൊലീസ് മീഡിയ കണ്‍വീനര്‍ മുസ്തഫ അഫീഫ് മുസ്തഫ മുഖ്യാതിഥിയായി. ഡോ.സുബൈര്‍ മേടമ്മല്‍, ഇസ്മായില്‍ ഏറാമല, കെ.പി.എ സലാം, അബ്ദുല്ല ആറങ്ങാടി, മുഹമ്മദ് പട്ടാമ്പി, ബാബു എടക്കുളം, ഹംസ തൊട്ടിയില്‍, ഒ.മൊയ്തു, യാഹുമോന്‍ ചെമ്മുക്കന്‍, പി.വി നാസര്‍, അഡ്വ.ഇബ്രാഹിം ഖലീല്‍,
അഫ്സല് മെട്ടമ്മല്‍, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, ആര്.ഷുക്കൂര്‍, അഹമ്മദ് ബിച്ചി, സമദ് ചാമക്കാല, നാസര്‍ മുല്ലക്കല്‍, എ.പി സഫിയ മൊയ്തീന്, റീന ടീച്ചര്‍ പ്രസംഗിച്ചു. ഷഫീക് സലാഹുദ്ദീന് സ്വാഗതവും മൊയ്തു മക്കിയാട് നന്ദിയും പറഞ്ഞു. അമിന്‍ ഷിബ്ലി ഖിറാഅത്ത് നടത്തി.
ന്യൂഡല്‍ഹിയില്‍ നടന്ന ഫോര്‍ബ്സ് സമ്മേളനത്തില്‍ ഗോള്‍ഡന്‍ വിസയുടെ നേട്ടങ്ങള്‍ വിവരിച്ച് ജിഡിആര്‍എഫ്എ