
ഹൈദരാബാദ് ദമ്പതികളുടെ വേര്‍പാട് അറിയാതെ മക്കള്‍ അബുദാബിയില്‍
ദുബൈ: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ചൂഷണം അവസാനിപ്പിക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ സതീശ്കുമാര്‍ ശിവന്. ദുബൈ കെഎംസിസി ഉള്‍പ്പെടെയുള്ള അംഗീകൃത സംഘടനകളെയും അസോസിയേഷനെയും മാത്രം ആശ്രയിക്കണമെന്ന് പ്രവാസി ഇന്ത്യക്കാര്‍ക്ക് ബോധവല്‍ക്കരണം നല്‍കുമെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. ദുബൈയില്‍ കഴിയുന്ന പ്രവാസി ഇന്ത്യക്കാരുടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീശ് കുമാര്‍ ശിവനുമായി ദുബൈ കെഎംസിസി നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി നിവേദനവും നല്കി. ദുബൈ ദേര ബനിയാസില്‍ പ്രവര്‍ത്തിക്കുന്ന ദുബൈ കെഎംസിസി ഓഫീസിലെ പാസ്പോര്‍ട്ട് സേവാ കേന്ദ്രം വഴി സ്വീകരിക്കുന്ന പാസ്പോര്‍ട്ട് സംബന്ധമായ അപേക്ഷകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും കൂടുതല്‍ കൗണ്ടറുകള്‍ അവിടെ അനുവദിക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ആഗസ്ത് 15ന് രാവിലെ 7.30ന് ദുബൈ കെഎംസിസി ആസ്ഥാനത്ത് നടക്കുന്ന ദേശീയ പതാക ഉയര്‍ത്തല്‍, ദേശീയ ഗാനാലാപനം, സ്വാതന്ത്ര്യദിന സംഗമം തുടങ്ങിയ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളെ കുറിച്ച് അറിയിക്കുകയും ചടങ്ങിലേക്ക് കോണ്‍സുലേറ്റ് പ്രതിനിധികളെ ക്ഷണിക്കുകയും ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി, സെക്രട്ടറിമാരായ അഡ്വ.ഇബ്രാഹിം ഖലീല്‍, വി.കെ അഹമ്മദ് ബിച്ചി എന്നിവരാണ് കോണ്‍സുല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തിയത്. വിവിധ പ്രവാസി പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പരിഹരിക്കുന്നതിന്
ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിക്കുന്ന ദുബൈ കെഎംസിസിയെ കോണ്‍സുല്‍ ജനറല്‍ സതീശ് കുമാര്‍ ശിവന് അഭിനന്ദിച്ചു.